Asia Cup 2025: പാകിസ്താനെതിരെ ബാറ്റിംഗ് ലൈനപ്പിൽ മാറ്റമുണ്ടാവുമോ?; സാധ്യതകൾ ഇങ്ങനെ
India Batting Eleven vs Pakistan: പാകിസ്താനെതിരെ ഇന്ത്യയുടെ ഫൈനൽ ഇലവനിൽ മാറ്റമുണ്ടാവുമോ? നമുക്ക് പരിശോധിക്കാം.

ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് പാകിസ്താനെതിരെ കളിക്കുകയാണ്. രാത്രി എട്ട് മണിക്കാണ് മത്സരം. സഞ്ജു സാംസണിൻ്റെ ബാറ്റിംഗ് പൊസിഷനുമായി ബന്ധപ്പെട്ട് ടീമിനുള്ളിലും ചർച്ചകൾ നടക്കുകയാണ്. അതുകൊണ്ട് പാകിസ്താനെതിരെ ഇന്ത്യയുടെ ബാറ്റിംഗ് പൊസിഷനിൽ മാറ്റമുണ്ടാവുമോ എന്ന് നോക്കാം. (Image Courtesy- Social Media)

അഭിഷേക് ശർമ്മ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നതായിരുന്നു യുഎഇക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ഫൈനൽ ഇലവൻ.

ഇതേ ലൈനപ്പ് തന്നെ പാകിസ്താനെതിരെയും ഇന്ത്യ പരീക്ഷിച്ചേക്കും. സഞ്ജു അഞ്ചാം നമ്പറിൽ തന്നെ കളിക്കണമെന്നില്ലെന്ന് ബാറ്റിംഗ് പരിശീലകൻ പറഞ്ഞെങ്കിലും സ്ഥാനക്കയറ്റം നൽകാൻ ഇന്ന് കാരണങ്ങൾ കാണുന്നില്ല. അതുകൊണ്ട് തന്നെ ഈ കളിയും ബാറ്റിംഗ് പൊസിഷൻ ഇങ്ങനെ തുടരും.

എന്നാൽ, ഈ മാസം 19ന് ഒമാനെതിരെ നടക്കുന്ന മത്സരത്തിൽ ബാറ്റിംഗ് പൊസിഷനിൽ ചില മാറ്റങ്ങളുണ്ടായേക്കും. സഞ്ജു മൂന്നാം നമ്പറിൽ കളിച്ചേക്കാനുള്ള സാധ്യതയുണ്ട്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആവും തൻ്റെ ബാറ്റിംഗ് പൊസിഷൻ മറ്റുള്ളവർക്ക് വേണ്ടി തിരസ്കരിക്കുക.

ഒമാനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ അവസാന മത്സരം. ഇന്ന് പാകിസ്താനെതിരെ നടക്കുന്ന മത്സരത്തിൽ വിജയിക്കാനായാൽ ഇന്ത്യക്ക് നോക്കൗട്ട് ഘട്ടം ഉറപ്പിക്കാം. പാകിസ്താനെതിരെ വിജയിച്ചാൽ ഒമാനെതിരെ ഇന്ത്യ ബാറ്റിംഗ് പൊസിഷനിൽ മാറ്റം വരുത്തുമെന്നുറപ്പാണ്.