Aswin-Diya: ‘ഒരു പ്രയോജനവും ഇല്ലെന്ന് ദിയ പറയും; എന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ല, അതിൽ ചെറിയ വിഷമമുണ്ട്’; അശ്വിൻ
Aswin Ganesh on Diya Krishna: മുൻപ് ദിയ എന്നും തന്റെ കാര്യത്തിൽ ശ്രദ്ധ കാണിച്ചിരുന്നു. അശ്വിൻ എന്ന് വിളിച്ച് കൊണ്ടിരിക്കും. എന്നാൽ ഇപ്പോൾ തന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്നാണ് അശ്വിൻ പറയുന്നത്.

ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേഷും. എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഈയടുത്താണ് കുഞ്ഞ് ഓമിയുടെ മുഖം വെളിപ്പെടുത്തി താരം രംഗത്ത് എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. (Image Credits:Instagram)

ഇപ്പോഴിതാ മകൻ പിറന്ന ശേഷമുള്ള മാറ്റത്തെക്കുറിച്ച് അശ്വിൻ ഗണേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സൈന സൗത്ത് പ്ലസിന് നൽകിയ പുതിയ അഭിമുഖത്തിലായിരുന്നു അശ്വിൻ ഇക്കാര്യത്തെ കുറിച്ച് തുറന്നുപറഞ്ഞത്

വിവാഹത്തിനു മുൻപ് യാത്രകൾ പോയിരുന്നു. ഓസിക്ക് ബേബി എന്തായാലും വേണം എന്നുള്ള തീരുമാനമായിരുന്നു. എന്നാൽ താൻ ഭാവിയെക്കുറിച്ച് ചിന്തിച്ചു. ബേബി പെട്ടെന്ന് വന്നാൽ തനിക്ക് ഓസിക്കൊപ്പമുള്ള സമയം കുറയും അത് മാത്രമായിരുന്നു തന്റെ മനസിനകത്തെ പേടിയെന്നാണ് അശ്വിൻ പറയുന്നത്.

തങ്ങൾ ഇപ്പോഴും അവിടെയും ഇവിടെയുമെല്ലാം കറങ്ങുന്നവരായിരുന്നു. മുൻപ് ദിയ എന്നും തന്റെ കാര്യത്തിൽ ശ്രദ്ധ കാണിച്ചിരുന്നു. അശ്വിൻ എന്ന് വിളിച്ച് കൊണ്ടിരിക്കും. എന്നാൽ ഇപ്പോൾ തന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്നാണ് അശ്വിൻ പറയുന്നത്.

അശ്വിൻ വീട്ടിലേക്ക് പോയാൽ താനെപ്പോഴും ഫോൺ ചെയ്ത് എപ്പോൾ വരുമെന്ന് ചോദിച്ച് കൊണ്ടിരിക്കുമെന്ന് ദിയ പറഞ്ഞപ്പോൾ ഇതേക്കുറിച്ച് അശ്വിനും സംസാരിച്ചു. താൻ അടുത്ത് ഉള്ളപ്പോൾ ഒരു പ്രയോജനവും ഇല്ലെന്ന് ദിയ പറഞ്ഞ് കൊണ്ടിരിക്കുമെന്നാണ് അശ്വിൻ പറഞ്ഞത്.