IND vs AUS: ഹേസൽ വുഡിന് പരിക്ക് തന്നെ! ബോർഡർ ഗവാസ്കർ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
Australia Squad For Upcoming Tests Against India: 26ന് മെല്‍ബണിലാണ് ഇന്ത്യക്കെതിരായ പരമ്പരയിലെ നാലാം ടെസ്റ്റ് തുടങ്ങുന്നത്. ജനുവരി അഞ്ച് മുതല്‍ സിഡ്നിയിലാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ്.

ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. നഥാന്‍ മക്സ്വീനിയും പരിക്കേറ്റ് പുറത്തായ പേസര്‍ ജോഷ് ഹേസല്‍വുഡും അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിലില്ല. (Image Credits: PTI)

ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ പരിശീലന മത്സരത്തില്‍ ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുവേണ്ടി തിളങ്ങിയ 19കാരന്‍ സാം കോണ്‍സ്റ്റാസ് ആണ് മക്സ്വീനിക്ക് പകരം ഓപ്പണറായി ടീമിൽ ഇടംപിടിച്ചത്. (Image Credits: PTI)

ഗാബ ടെസ്റ്റിനിടെ പരിക്കേറ്റ ജോഷ് ഹേസല്‍വുഡ് ബോക്സിംഗ് ഡേ ടെസ്റ്റിലും മെൽബൺ ടെസ്റ്റിലും കളിക്കില്ല. പകരക്കാരനായി ജേ റിച്ചാര്‍ഡ്സണെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. (Image Credits: PTI)

ഹേസല്‍വുഡിന് പകരം പ്ലേയിംഗ് ഇലവനിൽ സ്കോട്ട് ബോളണ്ട് ഇടംപിടിക്കുമെന്നാണ് വിവരം. പിങ്ക് ബോൾ ടെസ്റ്റിൽ താരം അഞ്ച് വിക്കറ്റുമായി തിളങ്ങിയിരുന്നു. (Image Credits: PTI)

26ന് മെല്‍ബണിലാണ് ഇന്ത്യക്കെതിരായ പരമ്പരയിലെ നാലാം ടെസ്റ്റ് തുടങ്ങുന്നത്. ജനുവരി അഞ്ച് മുതല്‍ സിഡ്നിയിലാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ്. (Image Credits: PTI)

ഓസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഷോണ്‍ ആബട്ട്, സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാര്‍നസ് ലാബുഷെയ്ന്‍, നഥാന്‍ ലിയോൺ, മിച്ചല്‍ മാർഷ്, ജേ റിച്ചാർഡ്സൺ, മിച്ചല്‍ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ. (Image Credits: PTI)