അവോക്കാഡോയോ മുട്ടയോ: ഏതാണ് കൂടുതൽ ആരോഗ്യകരം? | Avocado vs Egg, Which is more healthy, Let’s find out the nutritious health benefits of each one Malayalam news - Malayalam Tv9

Avocado vs Egg: അവോക്കാഡോയോ മുട്ടയോ: ഏതാണ് കൂടുതൽ ആരോഗ്യകരം?

Published: 

02 Mar 2025 20:22 PM

Avocado Or Egg Is Healthy: സമ്പൂർണ്ണ പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. അവയിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. ഒരു വലിയ മുട്ടയിൽ ഏകദേശം 70 കലോറിയും, 6 ഗ്രാം പ്രോട്ടീനും, 5 ഗ്രാം കൊഴുപ്പും (ആരോഗ്യകരമായ അപൂരിത കൊഴുപ്പുകൾ ഉൾപ്പെടെ) അടങ്ങിയിട്ടുണ്ട്.

1 / 5ശരീരഭാരം കുറയ്ക്കാനും പേശികളുടെ ശക്തി മെച്ചപ്പെടുത്താനും ശ്രമിക്കുന്നവർ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. അവോക്കാഡോയും മുട്ടയും തിരഞ്ഞെടുക്കുമ്പോൾ, അവയിൽ ഏതാണ് ഏറ്റവും പ്രോട്ടീൻ സമ്പുഷ്ടമായതെന്ന് ആശയക്കുഴപ്പം തോന്നിയേക്കാം.

ശരീരഭാരം കുറയ്ക്കാനും പേശികളുടെ ശക്തി മെച്ചപ്പെടുത്താനും ശ്രമിക്കുന്നവർ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. അവോക്കാഡോയും മുട്ടയും തിരഞ്ഞെടുക്കുമ്പോൾ, അവയിൽ ഏതാണ് ഏറ്റവും പ്രോട്ടീൻ സമ്പുഷ്ടമായതെന്ന് ആശയക്കുഴപ്പം തോന്നിയേക്കാം.

2 / 5

ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയ പോഷകസമൃദ്ധമായ ഒരു പഴമാണ് അവോക്കാഡോ. ഇത് ഹൃദയാരോഗ്യത്തിനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഒരു ഇടത്തരം അവോക്കാഡോയിൽ ഏകദേശം 240 കലോറി, 12 ഗ്രാം കാർബോഹൈഡ്രേറ്റ് (പ്രധാനമായും നാരുകൾ), 3 ഗ്രാം പ്രോട്ടീൻ, 15 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു.

3 / 5

കൂടാതെ വൈറ്റമിൻ കെ, വൈറ്റമിൻ ഇ, വൈറ്റമിൻ സി, ബി-വൈറ്റമിനുകൾ തുടങ്ങിയ വൈറ്റമിനുകളുടെ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം പോലുള്ള ധാതുക്കളും അവോക്കാഡോകയിൽ ധാരാളമായി കാണപ്പെടുന്നു.

4 / 5

സമ്പൂർണ്ണ പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. അവയിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. ഒരു വലിയ മുട്ടയിൽ ഏകദേശം 70 കലോറിയും, 6 ഗ്രാം പ്രോട്ടീനും, 5 ഗ്രാം കൊഴുപ്പും (ആരോഗ്യകരമായ അപൂരിത കൊഴുപ്പുകൾ ഉൾപ്പെടെ) അടങ്ങിയിട്ടുണ്ട്.

5 / 5

കൂടാതെ ഇവയിൽ കാർബോഹൈഡ്രേറ്റുകളൊന്നുമില്ല. മുട്ടയിൽ വൈറ്റമിൻ ബി 12, വൈറ്റമിൻ ഡി, കോളിൻ, സെലിനിയം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്.

Related Photo Gallery
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം