ബെംഗളൂരുവില്‍ 35 ഫ്‌ളൈഓവറുകള്‍ 101 സ്‌കൈവാക്കുകള്‍; റോഡൊക്കെ സൂപ്പറാകും | End to Bengaluru Traffic Woes 35 Flyovers 25 Underpasses and 101 Skywalks on the Way Malayalam news - Malayalam Tv9

Bengaluru Traffic: ബെംഗളൂരുവില്‍ 35 ഫ്‌ളൈഓവറുകള്‍ 101 സ്‌കൈവാക്കുകള്‍; റോഡൊക്കെ സൂപ്പറാകും

Edited By: 

Arun Nair | Updated On: 28 Apr 2026 | 02:58 PM

Bengaluru Traffic Set for Massive Upgrade: നിലവില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് വലിയ ചെലവ് വരുന്ന പദ്ധതികളാണ്. ഭൂമി, പണം, ലോജിസ്റ്റിക്കല്‍ പരിമിതികള്‍ ഇതെല്ലാം കണക്കിലെടുത്ത് ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കാനാണ് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ തീരുമാനം. ഓരോ പദ്ധതിയുടെയും മുന്‍ഗണനയ്ക്ക് അനുസരിച്ചാകും നടപ്പിലാക്കല്‍ എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

1 / 5
ബെംഗളൂരുവിലെ റോഡുകള്‍ വന്‍ മാറ്റത്തിനൊരുങ്ങുന്നു. ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പുത്തന്‍ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ട്രാഫിക് പോലീസ്. തിരക്കേറിയ സ്ഥലങ്ങള്‍, അപകട സാധ്യതയേറിയ സ്ഥലങ്ങള്‍ തുടങ്ങി വിവിധ മേഖലകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഫലപ്രദമായ ഒട്ടേറെ മാര്‍ഗങ്ങളാണ് പോലീസ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഗതാഗത തടസങ്ങള്‍ പരിഹരിക്കുന്നതിനായുള്ള പദ്ധതികളുടെ രൂപരേഖ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിക്ക് പോലീസ് സമര്‍പ്പിച്ചു. (Image Credit Source : Getty Images)

2 / 5
35 ഫ്‌ളൈഓവറുകള്‍, 25 അണ്ടര്‍പാസുകള്‍, 101 സ്‌കൈവാക്കുകള്‍, 3,700 ലധികം മറ്റ് സജ്ജീകരണങ്ങള്‍ എന്നിവയാണ് ട്രാഫിക് പോലീസ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഹെബ്ബാള്‍, സരക്കി സര്‍ക്കിള്‍, ബന്നാര്‍ഘട്ട റോഡ് എന്നിവിടങ്ങളില്‍ അണ്ടര്‍പാസുകളിലൂടെയോ ഗ്രേഡ് സെപ്പറേറ്ററുകളിലൂടെയോ സിഗ്നല്‍ രഹിത ഗതാഗതം കൊണ്ടുവരും. വര്‍ത്തൂര്‍ കോടി, ബൊമ്മസാന്ദ്ര, ഗുഞ്ചൂര്‍, എച്ച്എഎല്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ്, യെലഹങ്ക തുടങ്ങിയ ഇടങ്ങളില്‍ ഫ്‌ളൈഓവറുകളാണ്.

3 / 5
ഹൊസൂര്‍ റോഡ്, ഓള്‍ഡ് മദ്രാസ് റോഡ്, മൈസൂരു റോഡ്, കനകപുര റോഡ് തുടങ്ങിയ ഉയര്‍ന്ന അപകട സാധ്യതയുള്ള ഇടനാഴികളിലൂടെയും നാഷണല്‍ ഹൈവേ 44ന് സമീപമുള്ള ജങ്ഷനുകളിലൂടെയും 101 സ്‌കൈവാക്കുകളും വരും. ട്രാഫിക് സെന്‍സര്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനായി 2,340 സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

4 / 5
പാര്‍ക്കിങും ഗതാഗതക്കുരുക്കിന് പലപ്പോഴും വെല്ലുവിളിയാകാറുണ്ട്. അതിനാല്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ക്കായി 66 സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി 137 സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. റോഡില്‍ ഡ്രെയ്‌നേജ് സൗകര്യം കൊണ്ടുവരുന്നതിനൊപ്പം രൂപകല്‍പ്പനയിലും മാറ്റം വരുത്തിയേക്കാം.

5 / 5
എന്നാല്‍ നിലവില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് വലിയ ചെലവ് വരുന്ന പദ്ധതികളാണ്. ഭൂമി, പണം, ലോജിസ്റ്റിക്കല്‍ പരിമിതികള്‍ ഇതെല്ലാം കണക്കിലെടുത്ത് ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കാനാണ് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ തീരുമാനം. ഓരോ പദ്ധതിയുടെയും മുന്‍ഗണനയ്ക്ക് അനുസരിച്ചാകും നടപ്പിലാക്കല്‍ എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Follow Us
വൈഭവ് സൂര്യവംശിയുടെ ആസ്തിയെത്ര?
കറുത്തവാവ് കഴിഞ്ഞ് ഈ ദിവസങ്ങളില്‍ ചന്ദ്രനെ കാണരുത്; മരണം പോലും...
മീൻ സൂക്ഷിക്കേണ്ടത് ഫ്രീസറിലോ ഫ്രിഡ്ജിലോ?
ഫ്രിഡ്ജിൽ വെച്ചിട്ടും തേങ്ങയ്ക്ക് ചുവപ്പ് നിറം വരുന്നുണ്ടോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്