Summer Travel: വേനൽക്കാലത്ത് എവിടെ പോകുമെന്ന കൺഫ്യൂഷൻ ഇനി വേണ്ട; പോകാം ഒരു കൂൾ യാത്ര ഈ ഇടങ്ങളിലേക്ക്
Coolest Summer Locations: മനസ്സും ശരീരവും ഒരു പോലെ കുളിർപ്പിക്കുന്ന കുറച്ച് സ്ഥലത്തേക്ക് യാത്ര വിട്ടാലോ? നോക്കാം ഏറ്റവും ഉചിതമായ തണുപ്പൻ പ്രദേശങ്ങൾ

വേനൽ കാലമായി, ചൂട് കൂടുന്നു. വെയിലത്ത് പുറത്ത് ഇറങ്ങാൻ പറ്റാത്ത സ്ഥിതി.. ഇതാണോ ഇപ്പോഴത്തെ നിങ്ങളുടെ അവസ്ഥ? എന്നാൽ പെട്ടെന്ന് പെട്ടി തയ്യാറാക്കി വിട്ടോ.. എവിടേക്ക് എന്നല്ലേ. മനസ്സും ശരീരവും ഒരു പോലെ കുളിർപ്പിക്കുന്ന കുറച്ച് സ്ഥലത്തേക്ക്. നോക്കാം ഏറ്റവും ഉചിതമായ തണുപ്പൻ പ്രദേശങ്ങൾ. (image credits:facebook)

കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇടുക്കിയിലെ മൂന്നാർ. സംസ്ഥാനത്തെ മറ്റിടങ്ങളിൽ കനത്ത ചൂട് രേഖപ്പെടുത്തുമ്പോൾ മൂന്നാറില്‍ താപനില പൂജ്യത്തിലാണ്. ഇതോടെ വിദേശികൾ അടിക്കം നിരവധി പേരാണ് സ്ഥലം സന്ദർശിക്കാൻ എത്തുന്നത്. പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുവീണ നിലയിലാണ്. (image credits:facebook)

പൊന്മുടി കേരളത്തിൽ തന്നെ പോകാവുന്ന മറ്റൊരു സ്ഥലമാണ് തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പൊന്മുടി. സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യമുടി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. വർഷത്തിൽ മിക്ക സമയത്തും ഇവിടെ തണുപ്പാണ്. ഇതുകൊണ്ട് തന്നെ നിരവധി സഞ്ചാരികളാണ് ദിവസം സ്ഥലം കാണാൻ എത്തുന്നത്. (image credits:facebook)

തണുപ്പെന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ചെന്നെത്തുന്ന സ്ഥലം തമിഴ്നാട്ടിലെ കൊടൈക്കനാൽ ആണ്. വേനൽ കാലത്ത് പോകാൻ പറ്റിയ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കൊടൈക്കനാൽ. (image credits:facebook)

കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് കൂർഗ്. കിഴക്കിന്റെ സ്കോട്ട്‌ലാൻഡ് എന്നാണ് കൂർഗ് അറിയപ്പെടുന്നത്. കേരളത്തിലേയും കർണാടകയിലേയും ആളുകൾ വേനൽക്കാലത്ത് എത്തിച്ചേരാറുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇത് ഇത്. (image credits:facebook)