Basheer Bashi: ‘4 വിവാഹം വരെ കഴിക്കാമെന്ന് മുസ്ലീം നിയമത്തില്‍ പറയുന്നുണ്ട്; ബാങ്കോക്കിലേക്ക് ആരെ കൊണ്ട് പോകണം എന്ന് ഞാൻ തീരുമാനിക്കും’
Basheer Bashi Bangkok Comment: ബാങ്കോക്കിലേക്ക് ആരെ കൊണ്ട് പോകണം എന്ന് താന്‍ തീരുമാനിക്കും. അത് ജനങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയല്ല തീരുമാനിക്കുക. മഷൂറയുടെ ബിസിനസ്സിന്റെ ആവശ്യത്തിന് വേണ്ടി പോയതെന്നാണ് ബഷീര്‍ ബഷി പറയുന്നു.

സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് വ്‌ളോഗറും മുന്‍ ബിഗ് ബോസ് താരവുമായ ബഷീര്‍ ബഷിയും കുടുംബവും. സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബത്തിലെ എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബഷീറിന്റെ ആദ്യഭാര്യയായ സുഹാന കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഒരു വീഡിയോയുടെ പേരില്‍ വലിയ കോലാഹലമാണ് നടന്നത്.(Image Credits:Instagram)

ബഷീറും രണ്ടാമത്തെ ഭാര്യയായ മഷൂറയും ബാങ്കോക്കില്‍ പോയതിനെ കുറിച്ചാണ് വീഡിയോയിൽ സുഹാന പറഞ്ഞത്. ഇതോടെ സുഹാനയെ ഒഴിവാക്കിയെന്ന് പറഞ്ഞ് വലിയ വിമര്‍ശനം ഇവരുടെ ആരാധകര്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഇതിനു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബഷീര്‍ ബഷിയും സുഹാനയും മഷൂറയും.

ബാങ്കോക്കിലേക്ക് ആരെ കൊണ്ട് പോകണം എന്ന് താന്‍ തീരുമാനിക്കും. അത് ജനങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയല്ല തീരുമാനിക്കുക. മഷൂറയുടെ ബിസിനസ്സിന്റെ ആവശ്യത്തിന് വേണ്ടി പോയതെന്നാണ് ബഷീര്‍ ബഷി പറയുന്നു.മഷൂറയെ തനിച്ച് വിടാനാകില്ലെന്നും ഇനിയും പോകുമെന്നും ബഷീര്‍ ബഷി പറയുന്നു.

ഇതിനെ പിന്തുണച്ച് സുഹാനയും മഷൂറയും സംസാരിക്കുന്നുണ്ട്. തങ്ങളെ പോലെ തങ്ങള്‍ മാത്രമേ ഉളളൂ എന്നാണ് സുഹാന പറയുന്നത്. സുഹാനയുടെ കാര്യം സുഹാന നോക്കിക്കൊള്ളും എന്ന് മഷൂറയും വീഡിയോയില്‍ പറയുന്നു.

രണ്ട് വിവാഹത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ താനല്ലെന്നും നാല് വിവാഹം വരെ കഴിക്കാമെന്ന് മുസ്ലീം നിയമത്തില്‍ ഉളളതാണെന്നും ബഷീര്‍ ബഷി പറയുന്നുണ്ട്. എന്നാൽ ഇത് വലിയ വിമർശനത്തിനാണ് വഴിവച്ചത്. നിരവധി പേർ ഇതിനെ പ്രതികൂലിച്ച് രംഗത്ത് എത്തി.