എവിക്ട് ആയാലും, ആദിലക്ക് 100 ദിവസത്തെ പേയ്‌മെൻ്റ്; രണ്ട് പേർക്കും കിട്ടുന്ന പ്രതിഫലം ഇത്ര! മണി വീക്കിൽ കിട്ടിയ പൈസ വേറെ | Bigg Boss Malayalam 7: Adhila to Get Paid for 100 Days Even If Evicted, Here’s How Much She and Noora Earn Weekly Malayalam news - Malayalam Tv9

എവിക്ട് ആയാലും, ആദിലക്ക് 100 ദിവസത്തെ പേയ്‌മെൻ്റ്; രണ്ട് പേർക്കും കിട്ടുന്ന പ്രതിഫലം ഇത്ര! മണി വീക്കിൽ കിട്ടിയ പൈസ വേറെ

Published: 

07 Nov 2025 12:39 PM

Bigg Boss Malayalam 7 Adhila Noora Payment: ഇതിനു പുറമെ ഇരുവരും മണി വീക്കിലും പണം നേടിയിരുന്നു. ബി​ഗ് ബോസ് കപ്പ് നൂറയ്ക്കാണ് ലഭിക്കുന്നതെങ്കിൽ ലക്ഷങ്ങളും കടന്നു കോടികൾ ആണ് ഇരുവരുടെയും കൈയ്യിൽ എത്താൻ പോകുന്നത്.

1 / 5ബി​ഗ് ബോസ് മലയാളം സീസൺ അവസാനിക്കാൻ ഇനി രണ്ട് നാൾ ബാക്കിയിരിക്കെ കഴിഞ്ഞ ദിവസമാണ് ആദില മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തുപോയത്. പുറത്തായതിൽ ഒരു നിരാശയും ആദിലക്കോ നൂറക്കോ ഇല്ല. വളരെ കൂളായാണ് ഈ എവിക്ഷനെ ആദില കണ്ടത്.  (Image Credits: Instagram)

ബി​ഗ് ബോസ് മലയാളം സീസൺ അവസാനിക്കാൻ ഇനി രണ്ട് നാൾ ബാക്കിയിരിക്കെ കഴിഞ്ഞ ദിവസമാണ് ആദില മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തുപോയത്. പുറത്തായതിൽ ഒരു നിരാശയും ആദിലക്കോ നൂറക്കോ ഇല്ല. വളരെ കൂളായാണ് ഈ എവിക്ഷനെ ആദില കണ്ടത്. (Image Credits: Instagram)

2 / 5

കാരണം രണ്ടാഴ്ച മാത്രമേ നിൽക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു എത്തിയതെന്ന് ആദില തന്നെ തുറന്നുപറഞ്ഞിരുന്നു. അതാണ് 97 ദിവസം വരെ എത്തിനിന്നത്. തുടക്കസമയത്ത് അത്ര വലിയ ഗെയ്മാർ ആയിരുന്നില്ല ആദിലയും നൂറെയും. എന്നാൽ പിന്നീട് അനുമോളുമായുള്ള കൂട്ടുക്കെട്ടിലൂടെയാണ് ഇവർ കയറി വന്നത്.

3 / 5

ലെസ്ബിയൻ കപ്പിൾസായി ഷോയിൽ എത്തിയ ഇരുവർക്കും വലിയൊരു പിന്തുണയായിരുന്നു ഇവർക്ക് ലഭിച്ചത്. ഇതോടെ ആദില -നൂറയുടെ ജീവിതം മാറുമെന്നും ഉറപ്പാണ്. രണ്ടാൾക്കും ബി​ഗ് ബോസിൽ നിന്ന് ലഭിക്കുന്നത് അൻപത് ലക്ഷം രൂപയെന്നാണ് റിപ്പോർട്ട്.

4 / 5

ഇതിനു പുറമെ ഇരുവരും മണി വീക്കിലും പണം നേടിയിരുന്നു. ബി​ഗ് ബോസ് കപ്പ് നൂറയ്ക്കാണ് ലഭിക്കുന്നതെങ്കിൽ ലക്ഷങ്ങളും കടന്നു കോടികൾ ആണ് ഇരുവരുടെയും കൈയ്യിൽ എത്താൻ പോകുന്നത്. 96 ദിവസം ആണ് ആദില ഷോയിൽ നിന്നതെങ്കിലും 100 ദിവസത്തെ പേയ്‌മെന്റ് കിട്ടും എന്നാണ് സൂചന.

5 / 5

ഇതോടെ ആറ് മത്സരാര്‍ത്ഥികളാണ് ഇനി ബിഗ് ബോസ് ഹൗസിൽ അവശേഷിക്കുന്നത്. അനുമോള്‍, നൂറ, അക്ബര്‍, നെവിന്‍, ഷാനവാസ്, അനീഷ് എന്നിവരാണുള്ളത്. ഇതിൽ ആരൊക്കെ ആകും ഫൈനൽ ഫൈവിൽ എത്തുക എന്നറിയാനുള്ള ആകാംഷയിലാണ് ബിബി ആരാധകർ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും