'ഞാൻ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല, ഫ്രീ പ്രൊമോഷന് ഹേറ്റേഴ്സിന് നന്ദി'; വിവാദങ്ങളിൽ തളരാതെ മസ്താനി | Bigg Boss Malayalam 7 Evictee Mastani Says She's Ready to Face Questions After Social Media Allegations Malayalam news - Malayalam Tv9

Bigg Boss Malayalam 7: ‘ഞാൻ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല, ഫ്രീ പ്രൊമോഷന് ഹേറ്റേഴ്സിന് നന്ദി’; വിവാദങ്ങളിൽ തളരാതെ മസ്താനി

Published: 

19 Sep 2025 | 08:41 PM

പൊതുശ്രദ്ധയിലുള്ള ഒരു വ്യക്തിയെന്ന നിലയിൽ, തുറന്നതും സുതാര്യവുമായ രീതിയിൽ പ്രതികരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് താൻ തിരിച്ചറിയുന്നു. നിങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ താൻ തയ്യാറാണെന്ന് മസ്താനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

1 / 6
ബി​ഗ് ബോസ്  ഏഴാം സീസണിൽ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥിയായി എത്തിയ​ ആളാണ്  മസ്‍താനി. എന്നാൽ വീട്ടിൽ എത്തി രാണ്ടാമത്തെ ആഴ്ച തന്നെ പുറത്താകുന്ന കാഴ്ചയാണ് കണ്ടത്. മസ്താനിയുടെ പ്രവർത്തികളും സംസാരവും പ്രേക്ഷകർക്കിടയിലും മത്സരാർത്ഥികൾക്കിടയിലും ഒരു പോലെ  അനിഷ്ടം സമ്പാദിച്ചിരുന്നു.  (Image Credits:Instagram)

2 / 6
അതുകൊണ്ട് തന്നെ വീടിനകത്തും പുറത്തുമുള്ളവര്‍ മസ്‍താനിയുടെ പുറത്താകല്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. ഇതിനു പിന്നാലെ താൻ ബിഗ് ബോസില്‍ നിന്ന് പുറത്തായിരിക്കുകയാണെന്നും താൻ എല്ലാ എപ്പിസോഡും കണ്ടതിന് ശേഷം അതിനനുസരിച്ച് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നതായിരിക്കുമെന്ന് മസ്താനി വെളിപ്പെടുത്തിയിരുന്നു.

3 / 6
തന്റെ എല്ലാ ഹേറ്റേഴ്‍സിനും നന്ദിയെന്നും ഫ്രീ പ്രൊമോഷന് ഹേറ്റേഴ്സിന് നന്ദിയെന്നാണ് മസ്താനി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. താൻ ചെയ്‍തതിനേക്കാളും തനിക്ക് പോപ്പുലാരിറ്റി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്‍തത്. എന്ത് രസാ അവറ്റകളുടെ എല്ലാം കരച്ചില്‍ കേള്‍ക്കാൻ എന്നായിരുന്നു മസ്താനി കുറിച്ചത്.

4 / 6
എന്നാൽ മസ്താനി പുറത്തായി ഒരാഴ്ചയോളം പിന്നിട്ടിട്ടും സൈബർ ബുള്ളിയിംഗ് തുടരുകയാണ്. ഇതിനു പിന്നാലെ പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ താൻ തയ്യാറാണെന്നും ചിലർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് മസ്താനി  ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

5 / 6
തനിക്കെതിരെ പ്രചരിക്കുന്ന വിവിധ ആരോപണങ്ങളെക്കുറിച്ച് താൻ ബോധവതിയാണ്, അവയിൽ ചിലർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സൈബർ ഭീഷണി എന്ന അനുഭവം തന്നെ മാനസികമായി ബാധിച്ചിട്ടുണ്ടെങ്കിലും, തളരാതിരിക്കാൻ താൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.

6 / 6
പൊതുശ്രദ്ധയിലുള്ള ഒരു വ്യക്തിയെന്ന നിലയിൽ, തുറന്നതും സുതാര്യവുമായ രീതിയിൽ പ്രതികരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് താൻ തിരിച്ചറിയുന്നു. നിങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ താൻ തയ്യാറാണെന്ന് മസ്താനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

പൊതുശ്രദ്ധയിലുള്ള ഒരു വ്യക്തിയെന്ന നിലയിൽ, തുറന്നതും സുതാര്യവുമായ രീതിയിൽ പ്രതികരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് താൻ തിരിച്ചറിയുന്നു. നിങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ താൻ തയ്യാറാണെന്ന് മസ്താനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ