'അവരുടെ ഫാമിലി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു, ആദില ഒളിച്ച് കരഞ്ഞു; അതിനു വേണ്ടിപ്രാർത്ഥിക്കുന്നു': ജിസേൽ | Bigg Boss Malayalam 7: Gizele Says She Saw Adhila Crying During Family Week; Housemates Expected Her Family to Come Malayalam news - Malayalam Tv9

Bigg Boss Malayalam: ‘അവരുടെ ഫാമിലി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു, ആദില ഒളിച്ച് കരഞ്ഞു; അതിനു വേണ്ടിപ്രാർത്ഥിക്കുന്നു’: ജിസേൽ

Published: 

17 Oct 2025 10:02 AM

Bigg Boss Malayalam 7 Contestant Gizele: ഫാമിലി വീക്കിൽ കുടുംബാം​ഗങ്ങൾ വരാത്തതിൽ ആദിലയ്ക്ക് വിഷമമുണ്ടായിരുന്നെന്നാണ് ജിസേൽ പറയുന്നത്. ആദില ഒളിച്ചു കരയുന്നത് രണ്ട് വട്ടം താൻ കണ്ടിട്ടുണ്ടെന്നും ജിസേൽ പറയുന്നു.

1 / 5ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും ശ്രദ്ധേയായ മത്സരാർത്ഥിയായിരുന്നു ജിസേൽ. ഇംഗ്ലീഷും മലയാളവും ചേർത്തുള്ള അവരുടെ സംസാര രീതി തുടക്കത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ടിക്കറ്റ് ടു ഫിനാലേയിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് പ്രേക്ഷകർ കരുതിയെങ്കിലും രണ്ടാഴ്ച മുൻപ് ജിസേൽ ഷോയിൽ നിന്ന് പുറത്താവുകയായിരുന്നു. (Image Credits: Instagram)

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും ശ്രദ്ധേയായ മത്സരാർത്ഥിയായിരുന്നു ജിസേൽ. ഇംഗ്ലീഷും മലയാളവും ചേർത്തുള്ള അവരുടെ സംസാര രീതി തുടക്കത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ടിക്കറ്റ് ടു ഫിനാലേയിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് പ്രേക്ഷകർ കരുതിയെങ്കിലും രണ്ടാഴ്ച മുൻപ് ജിസേൽ ഷോയിൽ നിന്ന് പുറത്താവുകയായിരുന്നു. (Image Credits: Instagram)

2 / 5

എന്നാൽ പുറത്തിറങ്ങിയ ജിസേലിന് വലിയ ആരാധക പിന്തുണയുണ്ട്. ഇപ്പോഴിതാ ആദില, നൂറ എന്നിവരെക്കുറിച്ച് ജിസേൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഫാമിലി വീക്കിൽ കുടുംബാം​ഗങ്ങൾ വരാത്തതിൽ ആദിലയ്ക്ക് വിഷമമുണ്ടായിരുന്നെന്നാണ് ജിസേൽ പറയുന്നത്.

3 / 5

ആദില ഒളിച്ചു കരയുന്നത് രണ്ട് വട്ടം താൻ കണ്ടിട്ടുണ്ടെന്നും ജിസേൽ പറയുന്നു. വെറെെറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. അവരുടെ ഫാമിലി വരുമെന്ന് ഞങ്ങളും പ്രതീക്ഷിച്ചിരുന്നു. സഹോദരങ്ങളെങ്കിലും വന്നിരുന്നെങ്കിൽ നന്നായിരുന്നു.

4 / 5

അത് വളരെ വേദനാജനകമാണെന്നാണ് ജിസേൽ പറയുന്നത്. എത്ര ഫ്രണ്ട്സ് വന്നാലും നമ്മുടെ ഫാമിലി ഫാമിലിയാണ്. ഈ ഷോ കഴിഞ്ഞ് അവരുടെ കുടുംബം അവരെ അം​ഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിന് വേണ്ടി താൻ പ്രാർത്ഥിക്കുന്നെന്നും ജിസേൽ വ്യക്തമാക്കി.

5 / 5

ബി​ഗ് ബോസ് ഹൗസിൽ ജിസേൽ, ആദില-നൂറ അടുത്ത സുഹൃത്തുക്കൾ ആയിരുന്നില്ല. തുടക്കത്തിൽ സൗഹൃദമുണ്ടായിരുന്നെങ്കിലും പിന്നീടിവർ അകലം പാലിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇവർ തമ്മിലുള്ള ചില അസ്വാരസ്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വീട്ടിനകത്ത് പലപ്പോഴും അനുമോളും ജിസേലും വഴക്ക് ഇടുമ്പോൾ അനുമോൾക്കൊപ്പമാണ് ആദിലയും നൂറയും നിന്നത്.

ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി