Bigg Boss Malayalam 7: ’അവിയലും സാമ്പാറുമൊക്കെ ഉണ്ടാക്കാൻ അറിയാം’; മലയാളി ചെറുക്കനെ കല്യാണം കഴിക്കുമോ? മറുപടി നൽകി ജിസേൽ
Gizele Thakral Opens Up About Marrying a Malayali Boy: എന്നെങ്കിലും കല്യാണം കഴിക്കാൻ ആഗ്രഹിച്ചാൽ ഒരു മലയാളി ചെറുക്കനെ കല്യാണം കഴിക്കാനാണോ താത്പര്യം എന്ന അവതാരകയുടെ ചോദ്യത്തിന് കിട്ടിയാൽ നല്ലതാണ് എന്നായിരുന്നു ജിസേലിന്റെ മറുപടി.

ബിഗ് ബോസ് മലയാളം സീസൺ ഏഴിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ജിസേൽ തക്രാൽ. പാതി മലയാളവുമായി ബിഗ് ബോസിലേക്ക് എത്തിയ താരം പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ മികച്ച രീതിയിൽ മുന്നേറുന്നതിനിടെയിലാണ് ജിസേൽ അപ്രതീക്ഷിതമായ എവിക്ഷനിലൂടെ ബിബി ഹൗസിൽ നിന്ന് പുറത്തുപോയത്. (Image Credits: Instagram)

എന്നാൽ പുറത്ത് എത്തിയ താരത്തിന് ആരും പ്രതീക്ഷിക്കാത്ത സ്നേഹവും പിന്തുണയുമാണ് ലഭിച്ചത്. ഇതിനു പിന്നാലെ അഭിമുഖങ്ങളുമായി തിരക്കിലാണ് ജിസേൽ. ഇപ്പോഴിതാ അത്തരം ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

മലയാളികളെയും മലയാളികളുടെ ഭക്ഷണവുമൊക്കെ ഇഷ്ടമാണെന്നാണ് താരം പറയുന്നത്. ഇതിനുള്ള കാരണവും താരം വ്യക്തമാക്കുന്നുണ്ട്. തനിക്ക് അവിയലും സാമ്പാറുമൊക്കെ ഉണ്ടാക്കാൻ അറിയാമെന്നും ജിസേൽ പറയുന്നു. ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ചെറുപ്പത്തിൽ തന്നെ ഭക്ഷണം പാകം ചെയ്യാൻ അമ്മ പഠിപ്പിച്ചിട്ടുണ്ട്. തനിക്ക് അവിയൽ ,സാമ്പാർ ഒക്കെ ഉണ്ടാക്കാൻ അറിയാം. ബിഗ്ബോസിൽ ചെന്നിട്ട് എല്ലാം ഉണ്ടാക്കി. പക്ഷേ അവിയൽ ഉണ്ടാക്കാൻ പറ്റിയില്ലെന്നും പുളി കിട്ടിയപ്പോൾ സാമ്പാർ ഉണ്ടാക്കിയെന്നും ജിസേൽ പറഞ്ഞു.

എന്നെങ്കിലും കല്യാണം കഴിക്കാൻ ആഗ്രഹിച്ചാൽ ഒരു മലയാളി ചെറുക്കനെ കല്യാണം കഴിക്കാനാണോ താത്പര്യം എന്ന അവതാരകയുടെ ചോദ്യത്തിന് കിട്ടിയാൽ നല്ലതാണ് എന്നായിരുന്നു ജിസേലിന്റെ മറുപടി.