ബിഗ് ബോസ് മലയാളത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ പ്രതിഫലം നേടിയവർ ഇവർ; തുക എത്രയെന്നറിയാമോ? | Bigg Boss Malayalam Highest Paid Contestants Ever and Their Salaries Malayalam news - Malayalam Tv9

Bigg Boss Malayalam: ബിഗ് ബോസ് മലയാളത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ പ്രതിഫലം നേടിയവർ ഇവർ; തുക എത്രയെന്നറിയാമോ?

Published: 

23 Aug 2025 11:03 AM

Bigg Boss Malayalam Highest Paid Contestants: ബിഗ് ബോസ് മലയാളം ഏഴാം സീസൺ ഏറെ ആവേശത്തോടെ മുന്നേറുകയാണ്. ഇതിനിടയിൽ, ഷോയിലെ മത്സരാർത്ഥികളുടെ പ്രതിഫലം സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിൽ എല്ലാ സീസണുകളിലേക്കും വച്ച് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് നോക്കാം.

1 / 5ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ മത്സരാർത്ഥികളിൽ ഒരാൾ നടി ശ്വേത മേനോനാണ്. ഒന്നാം സീസണിലെ മത്സരാർത്ഥിയായിരുന്നു താരം. ഒരു ദിവസം ഒരു ലക്ഷം രൂപയായിരുന്നു ശ്വേതയ്ക്ക് ലഭിച്ചിരുന്ന പ്രതിഫലം. (Image Credits: Shweta Menon/Facebook)

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ മത്സരാർത്ഥികളിൽ ഒരാൾ നടി ശ്വേത മേനോനാണ്. ഒന്നാം സീസണിലെ മത്സരാർത്ഥിയായിരുന്നു താരം. ഒരു ദിവസം ഒരു ലക്ഷം രൂപയായിരുന്നു ശ്വേതയ്ക്ക് ലഭിച്ചിരുന്ന പ്രതിഫലം. (Image Credits: Shweta Menon/Facebook)

2 / 5

ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാർത്ഥിയായിരുന്ന രഞ്ജിനി ഹരിദാസാണ് പട്ടികയിൽ അടുത്തത്‌. ഒരു ദിവസത്തിന് 80,000 രൂപയായിരുന്നു താരത്തിന് പ്രതിഫലമായി ലഭിച്ചിരുന്നതെന്നാണ് വിവരം. (Image Credits: Ranjini Haridas/Facebook)

3 / 5

നടൻ അനൂപ് ചന്ദ്രന് പ്രതിദിവസം 71,000 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒന്നാം സീസണിലെ മത്സരാർത്ഥിയായിരുന്നു അനുപ് ചന്ദ്രൻ. (Image Credits: Anoop Chandran/Facebook)

4 / 5

ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ ബിഗ് ബോസ് താരങ്ങളുടെ പട്ടികയിൽ അടുത്തത് നടിയും അവതാരകയുമായ പേളി മാണിയാണ്. 50,000 രൂപയായിരുന്നു ഒരു ദിവസം പേളിയുടെ പ്രതിഫലം. (Image Credits: Pearle Maaney/Instagram)

5 / 5

അടുത്തതായി പട്ടികയിൽ ഉൾപ്പെടുന്നത് അവതാരക ആര്യ ബഡായ്, നടൻ മണിക്കുട്ടൻ, നടി സുചിത്ര നായർ എന്നിവരാണ്. പ്രതിദിവസം 50,000 രൂപ വീതമായിരുന്നു ഇവർ കൈപ്പറ്റിയിരുന്നത്. (Image Credits: Facebook)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും