Bigg Boss Malayalam Season 7: ‘വിൽ യു ബി മൈ ഗേൾ ഫോറെവർ’; നൂറയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് ആദില
Bigg Boss Malayalam 7 contestants Adhila and Noora: പൂ കൊടുക്കുകയും മോതിരം വിരലിൽ അണിയിക്കുകയും കെട്ടിപ്പിടിച്ച് ഉമ്മ വെക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ലെസ്ബിയൻ കപ്പിൾ മത്സരാർത്ഥികളായി എത്തുന്നത്. ആദില നസ്രിനും നൂറ ഫാത്തിമയുമാണ് സീസൺ ഏഴിന്റെ ഭാഗമായി വീടിനുള്ളിൽ പ്രവേശിച്ചത്. ആദ്യ ദിവസങ്ങളിൽ വളരെ നിശ്ബദയായി നിൽക്കുന്ന ആദിലയെയും നൂറയെയുമാണ് കാണാൻ സാധിച്ചത്.(Image Credits:Instagram)

എന്നാൽ പതുക്കെ പതുക്കെ ഇരുവരും പവറാകുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോഴിതാ ഷോ ആരംഭിച്ച് 44 ദിവസം പിന്നിടുമ്പോൾ വാശീയേറിയ പോരാട്ടമാണ് ഇരുവരും കാഴ്ചവയ്ക്കുന്നത്. ഇതിനിടെയിൽ നൂറയെ പ്രൊപ്പോസ് ചെയ്ത് ആദിലയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ആദില നൂറയോട് വിൽ യു ബി മൈ ഗേൾ ഫോറെവർ എന്ന് ചോദിച്ച് പൂ കൊടുക്കുകയും മോതിരം വിരലിൽ അണിയിക്കുകയും കെട്ടിപ്പിടിച്ച് ഉമ്മ വെക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ഇതിനു ശേഷം ചുറ്റും കൂടിയവർ കയ്യടിക്കുന്നതും മുൻ ബിഗ് ബോസ് സീസൺ അഞ്ചിലെ മത്സരാര്‍ഥി ആയിരുന്നു ശോഭ വിശ്വനാഥ് ആദിലയെയും നൂറയെയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയും ചെയ്തിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം വീട്ടിലേക്ക് അതിഥിയായി ഷിയാസ് കരീമും ശോഭ വിശ്വനാഥും എത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് ഹൗസിൽ എത്തുന്നത് വൈൽഡ് കാർഡായി എത്തി ടോപ് 5ൽ എത്തിയ റിയാസ് സലീം ആണ്.