Bigg Boss Malayalam Season 7: ഒന്ന് പോടോ ഇറങ്ങി, ഞാന്‍ പാന്റ് അഴിച്ച് നടക്കണോ?; അപ്പാനിയോട് അനുമോള്‍
Appani Sarath Anumol Bigg Boss Fight: ജിസേല്‍-അനുമോള്‍ പോരാണ് ഇപ്പോള്‍ ബിഗ് ബോസിലെ ചര്‍ച്ചാ വിഷയം. ജിസേല്‍ അനുമതിയില്ലാതെ മേക്കപ്പ് വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന് അനുമോള്‍ ആരോപിക്കുന്നു. ഇത് കണ്ടെത്താന്‍ അനുമോള്‍ നടത്തിയ ശ്രമങ്ങളും പ്രശ്‌നങ്ങള്‍ക്ക് കാരണമായി.

ഒട്ടനവധി നിയമങ്ങളോടെയാണ് ഇത്തവണ ബിഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിച്ചത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ മത്സരാര്‍ത്ഥികളെ അപേക്ഷിച്ച് ഇത്തവണയുള്ളവര്‍ക്ക് നിയമങ്ങള്‍ പാലിക്കാന്‍ അല്‍പം മടിയുണ്ടെന്ന വിമര്‍ശനമാണ് പൊതുവേ ഉയരുന്നത്. (Image Credits: Instagram)

ജിസേല്‍-അനുമോള്‍ പോരാണ് ഇപ്പോള്‍ ബിഗ് ബോസിലെ ചര്‍ച്ചാ വിഷയം. ജിസേല്‍ അനുമതിയില്ലാതെ മേക്കപ്പ് വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന് അനുമോള്‍ ആരോപിക്കുന്നു. ഇത് കണ്ടെത്താന്‍ അനുമോള്‍ നടത്തിയ ശ്രമങ്ങളും പ്രശ്‌നങ്ങള്‍ക്ക് കാരണമായി.

എന്നാല്‍ കഴിഞ്ഞ ദിവസം അനുമോള്‍ ധരിച്ച വസ്ത്രം എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യം ബിഗ് ബോസ് ഉന്നയിച്ചിരുന്നു. തന്റെ വസ്ത്രം ഉണങ്ങിയിട്ടില്ലെന്നും അതിനാല്‍ തനിക്ക് ധരിക്കാന്‍ മറ്റൊരു പാന്റില്ലെന്നുമാണ് ബിഗ് ബോസ് നല്‍കിയ വിശദീകരണം. എന്നാല്‍ ഇത് ഹൗസിലെ മറ്റ് അംഗങ്ങളെ ചൊടിപ്പിച്ചു. ജിസേലിന് പാടില്ലെന്ന് പറയുന്നത് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്നാണ് അപ്പാനി ശരതും അക്ബറും അനുമോളോട് ചോദിച്ചത്.

കഴുകിയിട്ട പാന്റ് എടുത്തിടണം, ഡോര്‍ ഓപ്പണായി കിടക്കുകയല്ലേ എന്ന് അപ്പാനി ശരത് പറയുമ്പോള്‍ ഒന്ന് പോടോ ഇറങ്ങി എന്നാണ് അനുമോള്‍ മറുപടി നല്‍കുന്നത്. ഇതിനെതിരെ തനിക്ക് മാത്രം റൂള്‍സ് മാറ്റാന്‍ പറ്റില്ലെന്നും എല്ലാവര്‍ക്കും റൂള്‍സ് ഒന്ന് തന്നെയെന്നും അപ്പാനി പറഞ്ഞു. അപ്പോള്‍ ഞാനീ പാന്റ് അഴിച്ചിട്ട് നടക്കണമായിരുന്നോ എന്ന് അനുമോള്‍ തിരിച്ച് ചോദിച്ചു.

താന്‍ പോടോ താന്‍ പോടോ എന്ന് പറയേണ്ട ആവശ്യമില്ലെന്ന് അപ്പാനി പറയുന്നതിന് പിന്നാലെ വിഷയം ജിസേല്‍ ഏറ്റെടുത്തു. അനുമോള്‍ കരഞ്ഞ വിഷയമാണ് ജിസേല്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ അനുമോള്‍ കള്ളിയെന്ന് വിളിച്ചത് കൊണ്ടാണ് കരഞ്ഞതെന്ന് ചൂണ്ടിക്കാണിച്ച് ജിസേലിന് മറുപടി നല്‍കി ആദില രംഗത്തെത്തി.