അപ്പാനിയുടെ കാലില്‍ വീണ് മാപ്പുപറഞ്ഞ് അനുമോള്‍; എന്തിനീ പ്രഹസനമെന്ന് പ്രേക്ഷകര്‍ | Bigg Boss Malayalam Season 7 Anumol apologizes to Appani Sarath by falling at his feet viewers criticize the act Malayalam news - Malayalam Tv9

Bigg Boss Malayalam Season 7: അപ്പാനിയുടെ കാലില്‍ വീണ് മാപ്പുപറഞ്ഞ് അനുമോള്‍; എന്തിനീ പ്രഹസനമെന്ന് പ്രേക്ഷകര്‍

Updated On: 

20 Aug 2025 07:33 AM

Anumol Apologizes to Appani Sarath: കഴിഞ്ഞ ദിവസം അനുമോള്‍ അപ്പാനി ശരത്തിനെതിരെ ബിന്‍സി പുറത്തായത് താന്‍ കാരണമാണെന്ന വാദം ഉന്നയിച്ചിരുന്നു. ഇത് സത്യമാണെന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം. ഒരാളെങ്കിലും അക്കാര്യം തുറന്നുപറഞ്ഞല്ലോ എന്ന ആശ്വാസത്തിലായിരുന്നു അവര്‍.

1 / 5സംഭവ ബഹുലമായ സീസണാണ് ഇപ്പോള്‍ ബിഗ് ബോസില്‍ നടന്നുകൊണ്ടിരിക്കുന്നത്. മറ്റ് സീസണുകളെ അപേക്ഷിച്ച് ചെറിയ കാര്യങ്ങള്‍ പോലും വലിയ പ്രശ്‌നമാക്കി അവതരിപ്പിക്കുകയാണ് മത്സരാര്‍ത്ഥികള്‍ എന്ന വിമര്‍ശനം പൊതുവേ ഉയരുന്നുണ്ട്. (Image Credits: Instagram)

സംഭവ ബഹുലമായ സീസണാണ് ഇപ്പോള്‍ ബിഗ് ബോസില്‍ നടന്നുകൊണ്ടിരിക്കുന്നത്. മറ്റ് സീസണുകളെ അപേക്ഷിച്ച് ചെറിയ കാര്യങ്ങള്‍ പോലും വലിയ പ്രശ്‌നമാക്കി അവതരിപ്പിക്കുകയാണ് മത്സരാര്‍ത്ഥികള്‍ എന്ന വിമര്‍ശനം പൊതുവേ ഉയരുന്നുണ്ട്. (Image Credits: Instagram)

2 / 5

കഴിഞ്ഞ ദിവസം അനുമോള്‍ അപ്പാനി ശരത്തിനെതിരെ ബിന്‍സി പുറത്തായത് ശരത്ത് കാരണമാണെന്ന വാദം ഉന്നയിച്ചിരുന്നു. ഇത് സത്യമാണെന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം. ഒരാളെങ്കിലും അക്കാര്യം തുറന്നുപറഞ്ഞല്ലോ എന്ന ആശ്വാസത്തിലായിരുന്നു അവര്‍.

3 / 5

എന്നാല്‍ ആദില, നൂറ, ശൈത്യ എന്നിവര്‍ എന്തിനാണ് പുറത്തുപോയ ഒരാളെ കുറിച്ച് പറയുന്നതെന്ന് അനുമോളോട് ചോദിച്ചതോടുകൂടി താരം ട്രാക്ക് മാറ്റി. അപ്പാനി ശരത്ത് റൂമിലേക്ക് എത്തിയയുടന്‍ തന്നെ അനുമോള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയും കാലില്‍ വീണ് മാപ്പുപറയുകയുമായിരുന്നു.

4 / 5

ഇതോടെ അനുമോള്‍ എന്ത് പ്രവൃത്തിയാണെന്ന് കാണിച്ചതെന്ന ചോദ്യം പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നു. ഇത്തരത്തില്‍ കാലില്‍ വീണ് മാപ്പുചോദിക്കാന്‍ മാത്രം എന്തുണ്ടായി എന്നാണ് അവര്‍ ചോദിക്കുന്നത്. ബിന്‍സി പുറത്തായതിന് കാരണം അപ്പാനി തന്നെയാണ്. അക്കാര്യം അനുവിന് മാത്രമല്ല ആ ഹൗസിലുള്ള എല്ലാവര്‍ക്കുമറിയാം. പക്ഷെ തുറന്നുപറയാന്‍ അനു മാത്രമാണ് ധൈര്യം കാണിച്ചത്. പിന്നെ എന്തിനാണ് കാലില്‍ പോയി വീണതെന്ന് പ്രേക്ഷകര്‍ കുറിക്കുന്നു.

5 / 5

എന്തിനാണ് ഈ പ്രഹസനം അനുമോളേ എന്നാണ് മറ്റുചിലര്‍ക്ക് ചോദിക്കാനുള്ളത്. പറയാനുള്ള കാര്യത്തില്‍ ഉറച്ചുനില്‍ക്കണമെന്ന ഉപദേശവും ഉയരുന്നുണ്ട്. എന്നാല്‍ അനുമോള്‍ ഉയര്‍ത്തിയ ഇതേകാര്യത്തില്‍ തന്നെ ഷാനവാസും ശരത്തുമായി വാക്കേറ്റത്തിലാകുന്നുണ്ട്. അപ്പാനിക്ക് ഭയമുണ്ടെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും