Bigg Boss Malayalam Season 7: ‘കണ്ടന്റോടെ കണ്ടന്റ്, കൂടെ ഏഴിന്റെ പണികളും; സ്റ്റാർ മാജിക്കിൽ നിന്ന് ബിഗ് ബോസിൽ എത്തിയ അനുമോൾ
Bigg Boss Malayalam Season 7 Anumol: ബിഗ് ബോസ് മലയാളം സീസൺ 7 ഒരു മാസം പിന്നിടുമ്പോൾ ഫാൻസ് പ്രവചിക്കുന്ന ടോപ് 5ൽ ഒരാൾ നടി അനുമോളാണ്.

ബിഗ് ബോസ് സീസൺ ഏഴിൽ മുൻനിരയിൽ നിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് അനുമോൾ. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ അനു ഫ്ളെവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട അനുകുട്ടിയായത്. (Image Credit: Instagram)

ടമാർ പഠാർ, സ്റ്റാർ മാജിക് എന്നിവയിലൂടെ താരമായ അനു സീരിയേൽ അഭിനേത്രിയാണ്. ഉപ്പും മുളകും, തട്ടീം മുട്ടീം തുടങ്ങിയവയിൽ ചെറിയ റോളികളിൽ എത്തിയിട്ടുണ്ടെങ്കിലും ഫ്ളേവേഴ്സിലെ സുരഭിയും സുഹാസിനിയും എന്നീ സീരിയലിലെ ടൈറ്റിൽ റോൾ വഴിതിരിവായി. (Image Credit: Instagram)

മല്ലികാ സുകുമാരന് ഒപ്പമുള്ള ഷോ അനുവിന്റെ കരിയറിൽ വലിയ മാറ്റം വരുത്തി. മികച്ച നടിക്ക് ഉള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും അനുമോൾക്ക് അടുത്തിടെ ലഭിച്ചിരുന്നു. (Image Credit: Instagram)

ബിഗ് ബോസിൽ ആദ്യ ദിവസം മുതൽ തന്നെ മികച്ച കണ്ടന്റുകൾ കൊടുക്കാൻ അനുവിന് കഴിയുന്നുണ്ട്. ആദ്യ ആഴ്ച മുതൽ ഉണ്ടായ ജിസേലുമായുള്ള പ്രശ്നം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. നിലവിൽ ആര്യൻ, ജിസേൽ എന്നിവരുമായുള്ള പ്രശ്നമാണ് അനുവിന് നെഗറ്റീവായി മാറിയിരിക്കുന്നത്. (Image Credit: Instagram)

അതുകൊണ്ട് തന്നെ വീക്കിലി എപ്പിസോഡ് കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബോസ് മലയാളം സീസൺ 7 ഒരു മാസം പിന്നിടുമ്പോൾ ഫാൻസ് പ്രവചിക്കുന്ന ടോപ് 5ൽ ഒരാൾ നടി അനുമോൾ ആണ്. (Image Credit: Instagram)