Bigg Boss Malayalam Season 7: 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; അനുവിനെതിരെ പരാതി, ബിഗ് ബോസിൽ നാടകീയ രംഗങ്ങൾ
Bigg Boss Malayalam Season 7: ബിഗ് ബോസ് സീസൺ 7ൽ അനുമോളും ജിസേലും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ പ്രശ്നം അല്പം ഗുരുതരമാണ്.

മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായുള്ള നാടകീയ സംഭവ വികാസങ്ങളാണ് ഇപ്പോൾ ബിഗ് ബോസിൽ അരങ്ങേരുന്നത്. അനുമോൾ, ജിസേൽ, ആര്യൻ എന്നിവർ ഉൾപ്പെട്ട പ്രശ്നം ബിബി വീട് കടന്ന് സോഷ്യൽ മീഡിയയിൽ ഉടനീളം ചർച്ചയാവുകയാണ്. (Image Credit: Instagram)

ഒരു ബെഡിൽ കിടന്നുറങ്ങുന്ന ആര്യനും ജിസേലും ഉമ്മ വെയ്ക്കുന്നത് താൻ കണ്ടു എന്നാണ് അനുമോൾ ഉന്നയിക്കുന്ന ആരോപണം. മുമ്പും അനുമോളും ജിസേലും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ പ്രശ്നം അല്പം ഗുരുതരമാണ്. (Image Credit: Instagram)

ഇപ്പോഴിതാ, സ്ത്രീത്വത്തെ അപമാനിക്കുകയാണ് അനുമോൾ ചെയ്തതെന്ന ആരോപണം ഉന്നയിച്ച് ബിഗ് ബോസ് ആരാധകരിൽ ഒരാൾ ഷോയുടെ അവതാരകൻ കൂടിയായ നടൻ മോഹൻലാലിന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ്. (Image Credit: Instagram)

3 വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് അനുമോൾ ചെയ്തത്. ശനിയാഴ്ച അനുവിനെ പുറത്താക്കുകയോ കൃത്യമായ ശിക്ഷയൊ കൊടുത്തില്ലെങ്കിൽ ഈ കേസ് ഞാൻ ഫയൽ ചെയ്യും' എന്നാണ് കത്ത്. (Image Credit: Instagram)

കൃത്യമായ നടപടി താങ്കളുടെയും ബിഗ് ബോസിന്റെയും ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും ആരാധകൻ പറയുന്നു. ഇതിന്റെ അവസാനം എന്താകുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. വീക്കിലി എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. (Image Credit: Instagram)