Renu Sudhi: ‘അഹങ്കാരി ടാഗ് ഒക്കെ മാറി കിട്ടി, നെറ്റിയിലൊക്കെ പേൻ ഉണ്ടേൽ ഞാൻ ഇങ്ങനെ ഇരിക്കുമോ’? രേണു സുധി
Bigg Boss Malayalam Season 7: കുഞ്ഞ് ചീപ്പൊക്കെ ഇട്ട് അമർത്തിയാണ് മുടിയൊക്കെ ചീകിയത്. അപ്പോൾ മുടിയൊക്കെ പൊട്ടിപ്പൊട്ടി പോയെന്നും വീണ്ടും റൂമയിൽ പോയി ശരിയാക്കണമെന്നും രേണു പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ നോക്കികണ്ട മത്സരാർത്ഥിയായിരുന്നു രേണു സുധി. എന്നാൽ ഓണം സ്പെഷ്യൽ എപ്പിസോഡിൽ രേണു സുധി സ്വമേധയ ഷോയിൽ നിന്ന് വാക്കൗട്ട് ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോഴിതാ ബിഗ് ബോസിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. (Image Credits:Instagram)

അക്ബറിന്റെ സെപ്റ്റിക് ടാങ്ക് പരാമർശം വിഷമിപ്പിച്ചിരുന്നുവെന്നും എന്നാൽ ലാലേട്ടനെ പോലൊരാൾ ക്ഷമിക്കാൻ പറഞ്ഞപ്പോഴാണ് ക്ഷമിക്കാൻ തോന്നിയതെന്നാണ് രേണു പറയുന്നത്. അനുമോളെ സുധിച്ചേട്ടന്റെ കൂടെ വർക്ക് ചെയ്യുന്ന കാലം തൊട്ടേ അറിയാമെന്നും രേണു പറയുന്നു.

ഭയങ്കര ജോളി അടിച്ച് നടക്കുന്ന കുട്ടിയായിരുന്നു. എന്നാൽ വീട്ടിലെത്തിയപ്പോൾ എന്ത് പറയുമ്പോഴും വിഷമിക്കുന്നു , കരയുന്നു അനുവിനെയാണ് കണ്ടതെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് രേണു പറയുന്നത്.

ഹൈജീൻ വിഷയം തന്നെ വിഷമിപ്പിച്ചുവെന്നാണ് രേണു പറയുന്നത്. അനുമോളോട് ശത്രുതയൊന്നുമില്ല. കാരണം അതൊക്കെ പറഞ്ഞെങ്കിലും തന്നോട് വന്ന് ഭക്ഷണം വേണോ ഉണ്ടാക്കിത്തരാം എന്നൊക്കെ പറഞ്ഞിരുന്നുവെന്നും എന്നാൽ അനു അത് പബ്ലിക് ആയി പറയേണ്ടിയിരുന്നെന്ന് തോന്നിയെന്നും രേണു പറയുന്നുണ്ട്.

പേൻ വിഷയം വന്നപ്പോൾ വിഷമമായി പോയി. തലനിറയെ പേനുള്ള താൻ ഇങ്ങനെ ഇരിക്കുമോ എന്നാണ് രേണു ചോദിക്കുന്നത്. കുഞ്ഞ് ചീപ്പൊക്കെ ഇട്ട് അമർത്തിയാണ് മുടിയൊക്കെ ചീകിയത്. അപ്പോൾ മുടിയൊക്കെ പൊട്ടിപ്പൊട്ടി പോയി. വീണ്ടും റൂമയിൽ തന്നെ പോയി ശരിയാക്കണമെന്നും രേണു പറഞ്ഞു.