Bigg Boss Malayalam Season 7: ഇത്തരം വാക്കുകൾ പറഞ്ഞ് എന്നെ ഇനി വേദനിപ്പിക്കരുത്; അക്ബറിനോട് ക്ഷമിച്ച് രേണു
Renu Sudhi Akbar Khan Issue: രേണുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അക്ബര്‍ നിരവധി വഴികള്‍ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. പാട്ടുപാടി കൊടുത്തും ഭക്ഷണം ഉണ്ടാക്കി കൊടുത്തുമെല്ലാം അക്ബര്‍ രേണുവിനോട് അടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിലൊന്നിലും രേണുവിന്റെ മനസലിഞ്ഞില്ല.

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴ് മൂന്നാം ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മറ്റ് സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇതിനോടകം തന്നെ ഒരുപാട് പ്രശ്‌നങ്ങള്‍ ഹൗസില്‍ പൊട്ടിപുറപ്പെട്ടിരുന്നു. അക്കൂട്ടത്തിലൊന്നായിരുന്നു രേണു സുധിയെ അക്ബര്‍ ഖാന്‍ സെപ്റ്റിക് ടാങ്ക് എന്ന് വിശേഷിപ്പിച്ചത്. ഇത് പ്രേക്ഷകരില്‍ നിന്നുപോലും അക്ബറിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് കാരണമായി. (Image Credits: Instagram)

തന്നെ സെപ്റ്റിക് ടാങ്കെന്ന് ഒരാള്‍ വിളിക്കുന്നത് ഇതാദ്യമായാണെന്നും താന്‍ നാണം കെട്ടതുപോലെ ആയെന്നും രേണു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാലും അക്ബറിനെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ രേണുവുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്ന നിര്‍ദേശവും മോഹന്‍ലാല്‍ അക്ബറിന് നല്‍കിയിരുന്നു.

രേണുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അക്ബര്‍ നിരവധി വഴികള്‍ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. പാട്ടുപാടി കൊടുത്തും ഭക്ഷണം ഉണ്ടാക്കി കൊടുത്തുമെല്ലാം അക്ബര്‍ രേണുവിനോട് അടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിലൊന്നിലും രേണുവിന്റെ മനസലിഞ്ഞില്ല.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ വീക്കെന്‍ഡ് എപ്പിസോഡില്‍ എന്തുകൊണ്ട് അക്ബറിനോട് ക്ഷമിക്കുന്നില്ല എന്ന ചോദ്യം മോഹന്‍ലാല്‍ രേണുവിന് നേരെ ഉന്നയിച്ചു. സുധിച്ചേട്ടന്‍ മരിച്ചതിന് ശേഷം താന്‍ ഒരുപാട് സൈബര്‍ ബുള്ളിയിങ് നേരിട്ടുണ്ടെന്നും അക്ബറുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായതിന് ശേഷമാണ് അത്തരമൊരു പേര് വിളിച്ചതെങ്കില്‍ തനിക്ക് ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നില്ലെന്നും രേണു പറഞ്ഞു.

എന്നാല്‍ ക്ഷമിക്കാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ കഴിവെന്ന് മോഹന്‍ലാല്‍ ഓര്‍മിച്ചപ്പോള്‍ ലാലേട്ടന് വേണ്ടി ഞാനെന്റെ മനസറിഞ്ഞ് അക്ബറിനോട് ക്ഷമിക്കുകയാണെന്ന് രേണു പറഞ്ഞു. എന്നാല്‍ തന്നെ ഇനി ഇത്തരം വാക്കുകള്‍ പറഞ്ഞ് വേദനിപ്പിക്കരുതെന്നും രേണു അക്ബറിനോട് പറഞ്ഞു. താന്‍ ഇനി ആരോടും ഒന്നും പറയില്ലെന്നാണ് അക്ബര്‍ ഇതിന് നല്‍കിയ മറുപടി.