Bineesh Bastin: ‘അമ്മച്ചി പള്ളിയിൽ പോയതിന്റെ ഫലമാണ്, പ്രേക്ഷകരുടെയും ആഗ്രഹമായിരുന്നു എന്റെ കല്യാണം; വധുവിനെ പരിചയപ്പെടുത്തി ബിനീഷ് ബാസ്റ്റിന്‍
Bineesh Bastin Announces Marriage: തന്റെ അമ്മച്ചിയുടെയും യൂട്യൂബ് ചാനൽ കാണുന്ന പ്രേക്ഷകരുടെയും വലിയ ആഗ്രഹമായിരുന്നു തന്റെ വിവാഹമെന്നാണ് നടൻ പറയുന്നത്.

മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി മാറിയ താരമാണ് നടൻ ബിനീഷ് ബാസ്റ്റിൻ . ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തിയ താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോഴിതാ താൻ വിവാഹിതനാകുന്നുവെന്ന് വെളിപ്പെടുത്തുകയാണ് താരം. അടൂർ സ്വദേശിനിയായ താരയാണ് വധു. (Image Credits: Instagram)

ഇരുവരും അഞ്ചു വർഷത്തോളമായി പ്രണയത്തിലാണ്. ബിനീഷ് തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.‘ടീമേ... ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഃഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ ‘താര’ എന്നോടൊപ്പം ഉണ്ടാകും.

എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും വേണം’ എന്ന് കുറിച്ചാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചത്.തന്റെ അമ്മച്ചിയുടെയും യൂട്യൂബ് ചാനൽ കാണുന്ന പ്രേക്ഷകരുടെയും വലിയ ആഗ്രഹമായിരുന്നു തന്റെ വിവാഹമെന്നാണ് നടൻ പറയുന്നത്.

ഒരു വ്ലോഗ് ഇട്ടാൽ അതിനു താഴെ എൺപത് ശതമാനം ആൾക്കാരും ചോദിക്കുന്നത് തന്റെ വിവാഹത്തെ കുറിച്ചാണെന്നും അമ്മച്ചി പള്ളിയിൽ പോയിരുന്നത് തന്റെ കല്യാണം നടക്കാൻ വേണ്ടിയായിരുന്നുവെന്നാണ് നടൻ പറയുന്നത്.

നിലവിൽ വിവാഹ തീയതി ഉറപ്പിച്ചിട്ടില്ലെന്നും പിന്നീട് ഡേറ്റും കാര്യങ്ങളുമൊക്കെ അറിയിക്കുമെന്നും 2026 ഫെബ്രുവരിയിലായിരിക്കും വിവാഹമെന്നും താരം പറഞ്ഞു. ലേറ്റ് മാര്യേജ് ആണെങ്കിലും വളരെ സന്തോഷമുണ്ടെന്ന് ബിനീഷ് പറയുന്നു.