Health Tips: ഗർഭകാലത്ത് ബിപി കൂടുന്നത് നിസാമായി കാണരുത്… അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
Health Tips: ഗർഭിണികളിൽ ചില രക്ത പരിശോധന നടത്തുന്നതിലൂടെ പ്രീ എംക്ലാസിയെക്കുറിച്ച് അറിയാൻ സാധിക്കും. രക്തത്തിലെ പ്രധാന പ്രോട്ടീനുകളാണ് ഫൈബ്രിനോജിൻ്റെയും ആൽബുമിൻ്റെയും അനുപാതത്തിലൂടെയാണ് ഇത് തിരിച്ചറിയുന്നത്. ഈ അനുപാതത്തിന് ആകട്ടെ രക്തസമ്മർദ്ദവുമായി വലിയ ബന്ധം തന്നെയുണ്ട്.

ഏറെ കരുതലും ശ്രദ്ധയും വേണ്ട സമയമാണ് ഗർഭകാലം. പൊതുവെ ഗർഭിണികളിൽ കണ്ടുവരുന്ന അമിതമായ രക്തസമ്മർദ്ദം കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. പൊതുവെ അഞ്ച് മുതൽ 10 ശതമാനം ഗർഭിണികളിൽ ഉയർന്ന രക്തസമ്മർദ്ദം എന്ന പ്രശ്നം കണ്ടുവരാറുണ്ട്. (Image Credits: Freepik)

മൂത്രത്തിൽ പ്രോട്ടീനിൻ്റെ അളവ് കൂടുകയും രക്തസമ്മർദ്ദം ഉയരുകയും ചെയ്യുന്ന ഈ അവസ്ഥയെ പ്രീ എക്സാംസിയ എന്നാണ് വിളിക്കുന്നത്. ഗർഭിണികളിൽ 21ാം ആഴ്ചയ്ക്ക് ശേഷമാണ് രക്തസമ്മർദ്ദം ഉയരാൻ തുടങ്ങുന്നത്. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ അമ്മയുടെയും കുഞ്ഞിൻ്റെയും ജീവൻ പോലും ഇത് ഭീഷണിയായേക്കാം.(Image Credits: Freepik)

എന്നാൽ ഗർഭിണികളിൽ ചില രക്ത പരിശോധന നടത്തുന്നതിലൂടെ പ്രീ എംക്ലാസിയെക്കുറിച്ച് അറിയാൻ സാധിക്കും. രക്തത്തിലെ പ്രധാന പ്രോട്ടീനുകളാണ് ഫൈബ്രിനോജിൻ്റെയും ആൽബുമിൻ്റെയും അനുപാതത്തിലൂടെയാണ് ഇത് തിരിച്ചറിയുന്നത്. ഈ അനുപാതത്തിന് ആകട്ടെ രക്തസമ്മർദ്ദവുമായി വലിയ ബന്ധം തന്നെയുണ്ട്. (Image Credits: Freepik)

ഉയർന്ന ഫൈബ്രിനോജൻ-ആൽബുമിൻ അനുപാതം (FAR) ഉള്ള സ്ത്രീകൾക്ക് പ്രീ എക്ലാമ്പ്സിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന എഫ്എആർ മൂല്യം, 0.3 അല്ലെങ്കിൽ അതിലും ഉയർന്നത്, പ്രീക്ലാമ്പ്സിയയുടെ സാധ്യത വർദ്ധിപ്പിക്കും. എന്നാൽ, FAR 0.1 അല്ലെങ്കിൽ അതിൽ താഴെയുള്ള സ്ത്രീകൾക്ക് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ അപകടസാധ്യത വളരെ കുറവാണെന്നും പറയുന്നു. (Image Credits: Freepik)

35 വയസിന് മുകളിലുള്ള സ്ത്രീകൾ ഗർഭിണിയാകുമ്പോഴാണ് പൊതുവെ അമിതമായ രക്തസമ്മർദ്ദ പ്രശ്നങ്ങളുണ്ടാകുന്നത്. അതുപോലെ അമിതവണ്ണമുള്ള സ്ത്രീകൾക്കും ഈ പ്രശ്നം കണ്ടുവരുന്നു. ഇത്തരം സ്ത്രീകളിലാണ് ഡോക്ടർമാർ എഫഎആർ പരിശോധിക്കുന്നത്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വേണ്ട മുൻകരുതലുകളും ആവശ്യമെങ്കിൽ സ്വീകരിക്കാൻ നിർദ്ദേശം നൽകാറുണ്ട്. (Image Credits: Freepik)

സ്ത്രീകൾക്ക് ഗർഭകാലത്ത് വലിയ രീതിയിലുള്ള സുരക്ഷ ഉറപ്പ് വരുത്തേണ്ടതാണ്. പ്രമേഹം, രക്തസമ്മർദ്ദം എന്നിവയൊക്കെ ഗർഭകാലത്ത് ഉയരാനുള്ള സാധ്യത കൂടുതലായതിനാൽ മുൻകരുതലുകൾ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. (Image Credits: Freepik)