Health Risks of Overcooked Eggs: മുട്ട അമിതമായി ചൂടാക്കിയാലും പ്രശ്നമാണ്; ഹൃദയം പണിമുടക്കും
Overcooked Eggs Cause Heart Disease: മുട്ട വേവിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായി ചൂടാക്കിയാൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

മിക്കവരുടെയും ഡയറ്റിന്റെ ഒരു പ്രധാന ഭാഗമാണ് മുട്ട. പുഴുങ്ങിയും, പൊരിച്ചുമെല്ലാം മുട്ട കഴിക്കാറുണ്ട്. ഇത് പോഷകങ്ങളുടെ കലവറയാണെങ്കിലും മുട്ട വേവിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. (Image Credits: Pexels)

അമിതമായി ചൂടാക്കി മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇങ്ങനെ വേവിച്ച മുട്ടയിൽ പോഷകാംശം കുറവായിരിക്കും. അതിനാൽ, ഇത്തരത്തിൽ അമിതമായി മുട്ട ചൂടാക്കാതിരിക്കുന്നതാണ് നല്ലത്. (Image Credits: Pexels)

ചൂട് ചായയും കാപ്പിയും കുടിക്കുന്ന ശീലം കാൻസറിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിലും ചൂട് തന്നെയാണ് പ്രശ്നം. ചൂടാക്കുമ്പോൾ മുട്ടയുടെ പോഷകമൂല്യം കുറയുന്നതിനൊപ്പം, കൊളസ്‌ട്രോൾ രോഗികൾക്ക് ഇവ കൂടുതൽ പ്രശ്നമുണ്ടാകുന്നു. (Image Credits: Pexels)

മുട്ടയിലെ അടങ്ങിയിട്ടുള്ള കൊഴുപ്പ് ചൂടാകുമ്പോൾ അത് ഓക്‌സിസ്റ്ററോളായി മാറുന്നു. ഈ സംയുക്തം ഓക്‌സിസ്റ്ററോൾ ധമനികളിൽ അടിഞ്ഞുകൂടുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും. (Image Credits: Pexels)

അതിനാൽ, കുറഞ്ഞ ഊഷ്മാവിൽ അമിതമായി വേവിക്കാത്ത മുട്ട കഴിക്കുന്നതാണ് കൂടുതൽ ഉചിതം. മുട്ട പൊരിക്കാനായി വെളിച്ചെണ്ണയോ ഒലിവ് ഓയിലോ മാത്രം ഉപയോഗിക്കുക. മുട്ടയ്‌ക്കൊപ്പം പച്ചക്കറികൾ ചേർക്കുന്നതും നല്ലതാണ്. (Image Credits: Pexels)