Bridal skincare: കല്യാണം ആരുടേയും ആയിക്കോട്ടെ, പണം മുടക്കാതെ ഒരു ബ്രൈഡൽ സ്കിൻകെയർ ആയാലോ?
Budget-Friendly Natural glow : വിവാഹത്തിനു മുമ്പുള്ള ചർമ്മസംരക്ഷണ ദിനചര്യ ക്രീമുകളിലും ഫേഷ്യലുകളിലും മാത്രം ഒതുങ്ങുന്നില്ല. പോഷകാഹാരത്തെ അടിസ്ഥാനമാക്കിയുള്ള ഗ്ലോ നേടുന്നത് നിർണായകമാണ്....

പുതിയ ക്രീമുകളിലും ഫേഷ്യലുകളിലും മാത്രം ഒതുങ്ങുന്നതല്ല വിവാഹത്തിന് മുന്നോടിയായുള്ള ചർമ്മ സംരക്ഷണം നിങ്ങൾ കുടിക്കുന്ന പാനീയങ്ങൾക്ക് ചർമ്മത്തിന്റെ ഫ്രഷ്‌നെസ്സിനെ സ്വാധീനിക്കാനാകും. ഇതിനു സഹായിക്കുന്ന, എളുപ്പത്തിൽ ഉണ്ടാക്കാവുന്ന 5 'ഗ്ലോ ഷോട്ടുകൾ' ഇതാ

നെല്ലിക്ക ഗ്ലോ ഷോട്ട് : വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക ഒരേ നിറം നൽകാൻ ഇത് സഹായിക്കും. ഇത് തയ്യാറാക്കാൻ ഫ്രഷ് നെല്ലിക്ക ജ്യൂസ്, അര ടീസ്പൂൺ തേൻ, ഒരു നുള്ള് കുങ്കുമപ്പൂവ്, അര ടീസ്പൂൺ നെയ്യ് എന്നിവ ചേർത്ത് പ്രഭാതഭക്ഷണത്തിന് മുൻപ് കഴിക്കാം.

ബീറ്റ്റൂട്ട്-ക്യാരറ്റ് ഷോട്ട് : ആന്റിഓക്‌സിഡന്റുകളും ബീറ്റാ കരോട്ടീനും നിറഞ്ഞ ബീറ്റ്റൂട്ടും ക്യാരറ്റും ചർമ്മകോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന് ഉന്മേഷം നൽകും. അര ചെറിയ ബീറ്റ്റൂട്ട്, ഒരു ക്യാരറ്റ്, ഒരു ഇഞ്ച് വലുപ്പമുള്ള ഇഞ്ചി, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് അടിച്ചെടുത്താൻ ഇത് റെഡി.

കുങ്കുമപ്പൂവ്-പനിനീർ ഷോട്ട്: കുങ്കുമപ്പൂവും റോസ് വാട്ടറും ചർമ്മത്തിന് ശാന്തതയും ആശ്വാസവും നൽകാൻ പരമ്പരാഗതമായി ഉപയോഗിക്കുന്നു. ഇത് രാത്രി ഉറങ്ങുന്നതിന് മുൻപ് കഴിക്കുന്നത് റിലാക്സേഷന് സഹായിക്കും. രാത്രി മുഴുവൻ കുതിർത്ത 2-3 കുങ്കുമപ്പൂവിതളുകൾ, ഒരു ടീസ്പൂൺ റോസ് വാട്ടർ, ഒരു കപ്പ് ചൂടുവെള്ളം അല്ലെങ്കിൽ ആൽമണ്ട് പാൽ എന്നിവ ചേർത്ത് ഉപയോഗിക്കാം.

മഞ്ഞൾ-നാരങ്ങ ടോണിക്ക്: മഞ്ഞളിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, നാരങ്ങ വിറ്റാമിൻ സി നൽകുന്നു. ഈ ചൂടുള്ള പാനീയം രാവിലെ കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ അര ടീസ്പൂൺ മഞ്ഞൾ, ഒരു ടീസ്പൂൺ തേൻ, അര മുറി നാരങ്ങാനീര് എന്നിവ ചേർത്ത് കഴിക്കുക.