Broccoli: ബ്രോക്കോളി നിസാരക്കാരനല്ല; അറിയാം ആരോഗ്യ ഗുണങ്ങൾ
Health Benefits of Broccoli: നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഡയറ്റിൽ ബ്രോക്കോളി ഉൾപ്പെടുത്തുന്നത് ക്യാൻസറിനെ തുരത്താൻ സഹായിക്കും.

നിത്യ ജീവിതത്തിൽ പച്ചക്കറി ഉപയോഗിക്കുന്നുണ്ടെങ്കിലും ബ്രോക്കോളി ഉൾപ്പെടുത്തുന്ന മലയാളികളുടെ എണ്ണം കുറവാണ്. ക്യാബേജിന്റെ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവയ്ക്ക് ആരോഗ്യഗുണങ്ങൾ ഏറെയാണ്. വേവിക്കാതെയും പച്ചയ്ക്കും ബ്രേക്കോളി കഴിക്കാം. (Image Credits: Getty Image)

എനർജി - 33 കലോറി, വെള്ളം - 89 %, പ്രോട്ടീൻ - 25 ഗ്രാം, കാർബോഹൈഡ്രേറ്റ് - 6 ഗ്രാം, ഫൈബർ - 4.4 ഗ്രാം, കൊഴുപ്പ് - 4 ഗ്രാം എന്നിങ്ങനെയാണ് ഒരു കപ്പ് ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ. (Image Credits: Getty Image)

സ്തനങ്ങൾ, വൻകുടൽ, പ്രോസ്റ്റേറ്റ്, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന അർബുദത്തെ ബ്രോക്കോളി കഴിക്കുന്നതിലൂടെ ഒരു പരിധി വരെ അകറ്റി നിർത്താൻ സാധിക്കും. ബ്രോക്കോളിക്കൊപ്പം കോളിഫ്ലവറും കാബേജും കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും. (Image Credits: Getty Image)

ഈസ്ട്രജൻ മൂലമാണ് സ്തനാർബുദം ഉണ്ടാകുന്നത്. ബ്രോക്കോളിയ്ക്ക് ഗർഭാശയ, സ്തനാർബുദം തടയാൻ സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. (Image Credits: Getty Image)

ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രക്തസമ്മർദ്ദവും സ്ട്രെസും കുറയ്ക്കുന്നു. (Image Credits: Getty Image)