91 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കായി അവതരിപ്പിച്ചിട്ടുള്ളത്. ബിഎസ്എന്‍എല്‍ നല്‍കുന്ന ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാന്‍ കൂടിയാണിത്. (Firdous Nazir/NurPhoto via Getty Images)
91 രൂപയുടെ പ്ലാന്‍ ആണെന്ന് കേള്‍ക്കുമ്പോള്‍ വാലിഡിറ്റിയുടെ കാര്യത്തില്‍ സംശയം വേണ്ട. 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. എന്നാല്‍ പ്ലാന്‍ എടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. (Avishek Das/SOPA Images/LightRocket via Getty Images)
കോളിങ്, എസ്എംഎസ്, ഡാറ്റ എന്നിവ ഈ പ്ലാനിന്റെ ഭാഗമായി നിങ്ങള്‍ക്ക് ലഭിക്കില്ല. മൊബൈല്‍ സേവനങ്ങള്‍ ലഭിക്കാതെ തന്നെ സിം ദീര്‍ഘകാലത്തേക്ക് സജീവമായി നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നതാണ് ഈ പ്ലാന്‍. (Avishek Das/SOPA Images/LightRocket via Getty Images)
ടോക്ക് ടൈമോ ഡാറ്റയോ വേണ്ടവര്‍ക്ക് ഈ പ്ലാനിനൊപ്പം അധിക വൗച്ചറുകള്‍ വാങ്ങാനുള്ള അവസരം ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. (Avishek Das/SOPA Images/LightRocket via Getty Images)
സിം ഡിആക്ടിവേറ്റ് ആകാതിരിക്കാനാണ് ഈ പ്ലാന്‍ പ്രധാനമായും നിങ്ങളെ സഹായിക്കുന്നത്. ഇത്രയും കുറഞ്ഞ ചെലവില്‍ ദീര്‍ഘകാലത്തേക്ക് സിം ആക്ടിവേറ്റ് ആയി നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്ലാനുകള്‍ മറ്റൊരു കമ്പനിയുടെയും കൈവശമില്ല. (Avishek Das/SOPA Images/LightRocket via Getty Images)