Malayalam NewsPhoto Gallery > Nursing Job Vacancies in Abu dhabi, norka roots invites application, check how to apply
Job Vaccancy: നഴ്സ്മാർക്ക് അബുദായിൽ വമ്പൻ അവസരം; റിക്രൂട്ട്മെൻ്റ് നോർക്ക വഴി, അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെ
UAE Nursing Job Vacancies: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് നഴ്സിംഗ് ബിരുദം ഉള്ളവരായിരിക്കണം അപേക്ഷകർ. പ്രായപരിധി 35 വയസ്സ്. തിരഞ്ഞെടുക്കുന്നവർക്ക് ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും.
Credits: Norka roots and getty images
Follow Us
അബുദാബിയിൽ ഉയർന്ന ശമ്പളത്തിൽ നഴ്സായി ജോലി ചെയ്യാൻ അവസരമൊരുക്കി നോർക്ക റൂട്ട്സ്. ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായുള്ള നഴ്സുമാരുടെ 10 ഒഴിവുകളിലേക്കും വനിതാ നഴ്സുമാർക്ക് നിയമനം നൽകുന്ന ഹോംകെയർ വിഭാഗത്തിലെ 02 ഒഴിവുകളിലേക്കുമാണ് റിക്രൂട്ട്മെന്റ്. (Image Credits: SDI Productions/ Getty Images Creative)
നഴ്സിംഗ് ബിരുദവും സാധുവായ നഴ്സിംഗ് ലൈസൻസും ഉളളവരാകണം അപേക്ഷകർ. HAAD / ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് – അബു ദാബി (DOH) പരീക്ഷ വിജയിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. പ്രായപരിധി 35 വയസ്സ്. (Image Credits: triloks/ Getty Images Creative)
പ്രഥമശുശ്രുഷ, അടിയന്തര സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് 1-2 വർഷത്തെ അനുഭവപരിചയവും ആവശ്യമാണ്.(Image Credits: KoldoyChris/Moment/Getty Images)
ബേസിക് ലൈഫ് സപ്പോർട്ട് (BLS), അഡ്വാൻസ്ഡ് കാർഡിയക് ലൈഫ് സപ്പോർട്ട് (ACLS), പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (PALS) എന്നിവയിൽ ഒന്നോ അതിലധികമോ ട്രോപിക്കൽ ബേസിക് ഓഫ്ഷോർ സേഫ്റ്റി ഇൻഡക്ഷൻ & എമർജൻസി ട്രെയിനിംഗ് (TBOSIET) എന്നിവയിൽ അനുഭവപരിചയവും അഭികാമ്യമാണ്. ഇലക്ട്രോണിക് ആരോഗ്യ രേഖകൾ (EHR) കൈകാര്യം ചെയ്തും പരിചയമുളളവരാകണം. (Image Credits: Avishek Das/SOPA Images/LightRocket via Getty Images)
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത് 4,500- 5,500 Dhs. വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയിൽ ഐ.ഡിയിലേയ്ക്ക് ഒക്ടോബർ 09 നകം അപേക്ഷ നൽകണം. (Image Credits: BSIP/ Getty Images Creative)