മൈക്കിൾ ജാക്സൺ ട്രിബ്യൂട്ട് ആൽബത്തിൽ ബിടിഎസ്? പ്രതികരിച്ച് ബി​ഗ്ഹിറ്റ് കമ്പനി | BTS In Michael Jackson Tribute Album, BigHit music responds to rumours Malayalam news - Malayalam Tv9

BTS: മൈക്കിൾ ജാക്സൺ ട്രിബ്യൂട്ട് ആൽബത്തിൽ ബിടിഎസ്? പ്രതികരിച്ച് ബി​ഗ്ഹിറ്റ് കമ്പനി

Published: 

05 Aug 2025 13:20 PM

BTS In Michael Jackson Tribute Album: ഓഗസ്റ്റ് 3 ന് ദി ഐറിഷ് സൺ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിനുശേഷ‌മാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇപ്പോഴിതാ വാർത്തകളോട് പ്രതികരിച്ച് ബിടിഎസ് എത്തിയിരിക്കുകയാണ്.

1 / 5മൈക്കിൾ ജാക്സൺ ട്രിബ്യൂട്ട് ആൽബത്തിൽ ബിടിഎസും പങ്കാളികളാവുന്നു എന്ന തരത്തിൽ നിരവധി വാർത്തകളാണ് കഴിഞ്ഞ ​ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നത്. എന്നാൽ അത്തരം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ബിടിഎസിന്റെ കമ്പനിയായ ബി​ഗ്ഹി‌റ്റ് മ്യൂസിക്.( Image Credits: Social Media)

മൈക്കിൾ ജാക്സൺ ട്രിബ്യൂട്ട് ആൽബത്തിൽ ബിടിഎസും പങ്കാളികളാവുന്നു എന്ന തരത്തിൽ നിരവധി വാർത്തകളാണ് കഴിഞ്ഞ ​ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നത്. എന്നാൽ അത്തരം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ബിടിഎസിന്റെ കമ്പനിയായ ബി​ഗ്ഹി‌റ്റ് മ്യൂസിക്.( Image Credits: Social Media)

2 / 5

അന്തരിച്ച പോപ്പ് രാജാവ് മൈക്കിൾ ജാക്സണെ ആദരിക്കുന്നതിനായുള്ള പദ്ധതിയുമായി ബിടിഎസ് ഗ്രൂപ്പിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രസ്താവന ഓഗസ്റ്റ് 5 ന് ബി​ഗ്ഹിറ്റ് മ്യൂസിക് കമ്പനി പുറത്തിറക്കി.( Image Credits: X)

3 / 5

ഓഗസ്റ്റ് 3 ന് ദി ഐറിഷ് സൺ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിനുശേഷ‌മാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. മുമ്പ് റിലീസ് ചെയ്യാത്ത മൈക്കൽ ജാക്‌സണിന്റെ ട്രാക്ക് റെക്കോർഡുചെയ്യാൻ ബിടിഎസ് അയർലണ്ടിലെ ഗ്രൗസ് ലോഡ്ജ് സ്റ്റുഡിയോ സന്ദർശിച്ചുവെന്നായിരുന്നു ദി ഐറിഷ് സണിന്റെ ലേഖനം.(Image Credits: Instagram)

4 / 5

എന്നാൽ ബിടിഎസ് സ്റ്റുഡിയോ സന്ദർശിച്ചിട്ടില്ലെന്നും ട്രിബ്യൂട്ട് ആൽബത്തിൽ പങ്കെടുക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. നിലവിൽ അടുത്ത ആൽബത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ലോസ് ഏഞ്ചൽസിലാണ് ബിടിഎസ് അം​ഗങ്ങൾ ഉള്ളത്.( Image Credits: Instagram)

5 / 5

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഞങ്ങൾ ഉചിതമായ നടപടികൾ സ്വീകരിക്കുന്നത് തുടരുകയാണ്. ബിടിഎസിന് പിന്തുണ നൽകിയതിന് ആരാധകരോട് ഞങ്ങൾ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.( Image Credits: Instagram)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്