BTS Educational Qualification: പാട്ടും ഡാൻസും മാത്രമല്ല, പഠനത്തിലും മുന്നിൽ തന്നെ; ബിടിഎസ് താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അറിയാമോ?
BTS Members Educational Qualifications: ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഗീത ബാൻഡുകളിൽ ഒന്നാണ് കൊറിയൻ ബാൻഡായ ബിടിഎസ്. കൊറിയൻ സംഗീതത്തെ ആഗോള തലത്തിലേക്ക് വളർത്തിയതിൽ ഇവർ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. പാട്ടിലും ഡാൻസിലും കഴിവ് തെളിയിച്ച ബിടിഎസ് അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്തെന്ന് അറിയാമോ?

ബിടിഎസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജങ്കൂക്ക് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഗ്ലോബൽ സൈബർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് എന്റർടൈൻമെന്റിൽ ബിരുദം നേടി. തുടർന്ന്, ഹാൻയാങ് സൈബർ യൂണിവേഴ്സിറ്റിയിൽ നിന്നും അഡ്വർടൈസിംഗ് & മീഡിയയിൽ മാസ്റ്റേഴ്‌സ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) പൂർത്തിയാക്കുകയും ചെയ്തു. (Image Credits: Instagram)

ബുസാൻ ഹൈസ്കൂൾ ഓഫ് ആർട്സിലെ മോഡേൺ ഡാൻസിലെ മികച്ച വിദ്യാർത്ഥികളിൽ ഒരാളായിരുന്ന പാർക്ക് ജിമിൻ ഗ്ലോബൽ സൈബർ യൂണിവേഴ്സിറ്റിയിൽ നിന്നും ബ്രോഡ്കാസ്റ്റിംഗ് ആൻഡ് എന്റർടൈൻമെന്റിൽ ബിരുദം നേടി. ശേഷം, ഹൻയാങ് സൈബർ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ പൂർത്തിയാക്കി. (Image Credits: Instagram)

ബിടിഎസിലെ ഏറ്റവും മുതിർന്ന അംഗമായ ജിന്നും ഹന്യാങ് സർവകലാശാലയിലെ മുൻ വിദ്യാർത്ഥിയാണ്. കൊണുക് (Konuk) സർവകലാശാലയിൽ നിന്നും ഫിലിം & വിഷ്വൽ സ്റ്റഡീസിൽ ബിരുദം നേടിയ ശേഷം, താരം ഹൻയാങ് സൈബർ സർവകലാശാലയിൽ നിന്നാണ് എംബിഎ പൂർത്തിയാക്കിയത്. (Image Credits: Instagram)

ബാൻഡിലെ പ്രധാന ഡാൻസറായ ജെ-ഹോപ് ഗ്ലോബൽ സൈബർ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് എന്റർടൈൻമെന്റിൽ ബിരുദം നേടിയത്. ശേഷം ഹൻയാങ് സൈബർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും സ്വന്തമാക്കി. (Image Credits: Instagram)

ബിടിഎസിലെ പ്രധാന ഗായകന്മാരിൽ ഒരാളായ വി കൊറിയൻ ആർട്‌സ് ഹൈസ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം ഗ്ലോബൽ സൈബർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് എന്റർടൈൻമെന്റിൽ ബിരുദം നേടി. തുടർന്ന്, ബാൻഡ് അംഗങ്ങളോടൊപ്പം ഹൻയാങ് സൈബർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും പൂർത്തിയാക്കി. (Image Credits: Instagram)

ബിടിഎസിന്റെ ലീഡർ കൂടിയായ ആർഎം, ഗ്ലോബൽ സൈബർ യൂണിവേഴ്സിറ്റിയിൽ നിന്നും ബ്രോഡ്കാസ്റ്റിംഗ് ആൻഡ് എന്റർടൈൻമെന്റിൽ ബിരുദം നേടിയ ശേഷം മറ്റംഗങ്ങളോടൊപ്പം ഹൻയാങ് സൈബർ സർവകലാശാലയിൽ നിന്ന് അഡ്വർടൈസിംഗ് & മീഡിയയിൽ മാസ്റ്റേഴ്‌സ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ പൂർത്തിയാക്കി. (Image Credits: Instagram)

ബിടിഎസിന്റെ ഭൂരിഭാഗം ഗാനങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച ഷുഗയും ഗ്ലോബൽ സൈബർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് എന്റർടൈൻമെന്റിൽ ബിരുദവും ഹൻയാങ് സൈബർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും പൂർത്തിയാക്കി. (Image Credits: Instagram)