BTS V: ബിടിഎസ് താരം വി പ്രണയത്തിൽ? ചിത്രങ്ങൾ വൈറൽ
BTS' V Dating Rumours: സോഷ്യൽ മീഡിയയിൽ ആരാധകർ തന്നെ കണ്ടെത്തിയ ചില തെളിവുകൾ ആണ് ഈ ഗോസിപ്പുകൾക്ക് തീ കൊളുത്തിയിരിക്കുന്നത്.

ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണ കൊറിയിൻ ബോയ് ബാൻഡാണ് ബിടിഎസ്. ഇപ്പോഴിതാ ബിടിഎസിന്റെ പ്രമുഖ താരം വി പ്രണയത്തിലാണെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വി ഡേറ്റ് ചെയ്യുന്നതും മറ്റൊരു കെ പോപ് താരത്തിനെയാണ്. (Image Credit: Instagram)

വി-യും പ്രമുഖ ഗേൾ ഗ്രൂപ്പായ ഐവിഇ (IVE) അംഗം ജാങ് വോണിയെങും (Jang Wonyoung) തമ്മിലുള്ള ഡേറ്റിംഗ് അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരാധകർ തന്നെ കണ്ടെത്തിയ ചില തെളിവുകൾ ആണ് ഈ ഗോസിപ്പുകൾക്ക് തീ കൊളുത്തിയിരിക്കുന്നത്.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഡൗബാനിൽ (@momo എന്ന യൂസർ) നിന്നാണ് "ലവ്സ്റ്റാഗ്രാം പ്രൂഫുകൾ" (Lovestagram Proofs) എന്ന് വിളിക്കപ്പെടുന്ന തെളിവുകൾ പ്രചരിച്ചത്. സോളിലെ 'സാൻ റെസ്റ്റോറന്റ്', 'മദർ വുൾഫ് റെസ്റ്റോറന്റ്' തുടങ്ങിയ സ്ഥലങ്ങളിൽ വി-യും വോണിയെങും പോസ്റ്റ് ചെയ്ത ചിത്രങ്ങൾ തമ്മിൽ ആരാധകർ സാമ്യം കണ്ടെത്തി.

ജാങ് വോണിയെങ് പോസ്റ്റ് ചെയ്ത ചിത്രത്തിലെ മാർബിൾ പാറ്റേണിലുള്ള ഡൈനിങ് ടേബിൾ, വി-യുടെ വീട്ടിലുള്ളതുമായി സമാനമാണെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. വി-ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പ്രത്യേകതരം നൂഡിൽ വിഭവം വോണിയെങ് തൻ്റെ സോഷ്യൽ മീഡിയ സ്റ്റോറിയിൽ പങ്കുവെച്ചതും അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു.

കൂടാതെ, ഒരു ലൈവ് ബ്രോഡ്കാസ്റ്റിനിടെ വി ശുപാർശ ചെയ്ത ചില ഗാനങ്ങൾ വോണിയെങ് പിന്നീട് തൻ്റെ പോസ്റ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഒരേസമയത്തിൽ ലോസ് ഏഞ്ചൽസിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.