ഡയപ്പർ ധരിക്കുന്നത് കുഞ്ഞുങ്ങളുടെ വൃക്ക തകരാറിലാക്കുമോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Can wearing diapers damage babies kidneys What parents need to know Malayalam news - Malayalam Tv9

Diapers Damage Kids Kidney: ഡയപ്പർ ധരിക്കുന്നത് കുഞ്ഞുങ്ങളുടെ വൃക്ക തകരാറിലാക്കുമോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published: 

01 Nov 2025 16:46 PM

Diapers Damage Kids Kidney: ഒരു ഡോക്ടർ ഒരു സ്ത്രീയോട് നിങ്ങളുടെ കുഞ്ഞിന് ഡയപ്പർ ഇടരുത് എന്ന് നിർദ്ദേശിക്കുന്ന വീഡിയോ വൈറലായി മാറുന്നു. വീഡിയോയിൽ ഡോക്ടർ ഡയപ്പർ ധരിക്കുന്നത് നിങ്ങളുടെ കുഞ്ഞുങ്ങളുടെ വൃക്കകൾ തകരാറിലാക്കുന്നു എന്നാണ് പറയുന്നത്.

1 / 7ഇന്ന് എല്ലാ മാതാപിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് സൗകര്യമുള്ളതും സുഖം നൽകുന്നതുമായ കാര്യങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അത്തരത്തിൽ എല്ലാവരും കൊച്ചു കുട്ടികൾക്ക് ഡയപ്പർ ധരിച്ചു നൽകുന്നു. കാരണം ഇത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരേപോലെ കൈകാര്യം ചെയ്യുവാൻ എളുപ്പമാണ്. (Photos Credit: Unsplash)

ഇന്ന് എല്ലാ മാതാപിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് സൗകര്യമുള്ളതും സുഖം നൽകുന്നതുമായ കാര്യങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അത്തരത്തിൽ എല്ലാവരും കൊച്ചു കുട്ടികൾക്ക് ഡയപ്പർ ധരിച്ചു നൽകുന്നു. കാരണം ഇത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരേപോലെ കൈകാര്യം ചെയ്യുവാൻ എളുപ്പമാണ്. (Photos Credit: Unsplash)

2 / 7

കാരണം തുണി ഉപയോഗിക്കുകയാണെങ്കിൽ അവ ഇടയ്ക്കിടയ്ക്ക് മാറ്റി നൽകേണ്ടതായി വരും. മാത്രമല്ല തുണികൾ ഉണ്ടാക്കുന്ന നനവ് കുട്ടികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും.എന്നാൽ ഡയപ്പറുകൾ ആകുമ്പോൾ ഇടയ്ക്കിടെ മാറ്റി നൽകേണ്ട ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ല മാത്രമല്ല കുട്ടികൾക്കും എപ്പോഴും ഒരു ഫ്രഷ് ഫീലിംഗും ലഭിക്കും. (Photos Credit: Unsplash)

3 / 7

എന്നാൽ ഇത്തരം സൗകര്യങ്ങളെല്ലാം ഉണ്ടെങ്കിലും ഡയപ്പറുകളെ കുറിച്ച് പുതിയ ചില കാര്യങ്ങളാണ് അടുത്തിടെ പുറത്ത് വന്നിട്ടുള്ളത്. മറ്റൊന്നുമല്ല സോഷ്യൽ മീഡിയയിൽ ഒരു ഡോക്ടർ ഒരു സ്ത്രീയോട് നിങ്ങളുടെ കുഞ്ഞിന് ഡയപ്പർ ഇടരുത് എന്ന് നിർദ്ദേശിക്കുന്ന വീഡിയോ വൈറലായി മാറുന്നു. വീഡിയോയിൽ ഡോക്ടർ ഡയപ്പർ ധരിക്കുന്നത് നിങ്ങളുടെ കുഞ്ഞുങ്ങളുടെ തകരാറിലാക്കുന്നു എന്നാണ് പറയുന്നത്. (Photos Credit: Unsplash)

4 / 7

ഈ വീഡിയോ നിമിഷം നേരം കൊണ്ടാണ് വൈറലായി മാറിയത്. ശിശുരോഗ വിദഗ്ധനായ ഡോക്ടർ ഇമ്രാൻ പട്ടേൽ ഈ വീഡിയോ പങ്കുവയ്ക്കുകയും തന്റെ അഭിപ്രായം ഇതിൽ നൽകുകയും ചെയ്തു. വിഷയത്തെക്കുറിച്ച് അദ്ദേഹം വിശദമായി തന്നെ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. (Photos Credit: Unsplash)

5 / 7

അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് കുട്ടികളിൽ ഡയപ്പർ ഇടുന്നത് അവരുടെ വൃക്കകളെ തകരാറക്കും എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ താൻ കണ്ടു. ഇത് പൂർണമായും തെറ്റായ വിവരമാണ്. (Photos Credit: Unsplash)

6 / 7

ഇത്തരത്തിലുള്ള വിവരങ്ങൾ നൽകരുത് ആളുകൾ ഭയപ്പെടുത്തരുത് എന്നാണ് ഇമ്രാൻ പട്ടേൽ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നത്. അതേസമയം ഓരോ രണ്ടും മൂന്നോ മണിക്കൂർ കൂടുമ്പോഴും കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ മാറ്റി നൽകാൻ അദ്ദേഹം ശുപാർശ ചെയ്യുന്നു.(Photos Credit: Unsplash)

7 / 7

മാത്രമല്ല എപ്പോഴും കുഞ്ഞുങ്ങളെ ഡയപ്പർ ധരിപ്പിക്കരുത്. അവർക്ക് അല്ലാതെയും സമയം നൽകണം. കാരണം ഒരു ദിവസം മണിക്കൂറുകളോളം ടൈപ്പ് ഉപയോഗിച്ചാൽ ഇവർക്ക് അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് രാശികൾ ഉണ്ടാകുവാൻ കാരണമാകുന്നു. എന്നാൽ ഡയപ്പറുകൾ ധരിക്കുന്നത് വൃക്കകൾക്ക് പ്രശ്നം ഉണ്ടാക്കുമെന്ന് വിവരം പൂർണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.(Photos Credit: Unsplash)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും