ഇന്ത്യക്കെതിരെ തോറ്റാലും പാകിസ്താൻ്റെ സെമിസാധ്യതകൾ അവസാനിച്ചിട്ടില്ല; കണക്കിലെ കളികൾ ഇങ്ങനെ | Champions Trophy 2025 Pakistan Can Still Qualify For Semifinal Here Is How Malayalam news - Malayalam Tv9

Champions Trophy 2025: ഇന്ത്യക്കെതിരെ തോറ്റാലും പാകിസ്താൻ്റെ സെമിസാധ്യതകൾ അവസാനിച്ചിട്ടില്ല; കണക്കിലെ കളികൾ ഇങ്ങനെ

Published: 

24 Feb 2025 13:40 PM

Pakistan Can Still Qualify For Semifinal: ഇന്ത്യക്കെതിരെ പരാജയപ്പെട്ടെങ്കിലും പാകിസ്താൻ്റെ സെമിസാധ്യതൾ പൂർണമായി നഷ്ടപ്പെട്ടിട്ടില്ല. ബംഗ്ലാദേശ്, ന്യൂസീലൻഡ് എന്നീ ടീമുകളുടെ കൂടി പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ പാകിസ്താന് ഇനിയും സെമി സാധ്യതയുണ്ട്.

1 / 5ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ പരാജയപ്പെട്ടതോടെ പാകിസ്താൻ്റെ സെമി സാധ്യതകൾ ഏറെക്കുറെ അസ്തമിച്ചു. ഉദ്ഘാടനമത്സരത്തിൽ ന്യൂസീലൻഡിനോടും പരാജയപ്പെട്ട പാകിസ്താന് പക്ഷേ, സെമിസാധ്യത പൂർണമായി അടഞ്ഞിട്ടില്ല. ഇനിയും ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിലെത്തുന്ന നാല് ടീമുകളിൽ ഒരു ടീമാവാൻ പാകിസ്താന് കഴിയും. (Image Credits - PTI)

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ പരാജയപ്പെട്ടതോടെ പാകിസ്താൻ്റെ സെമി സാധ്യതകൾ ഏറെക്കുറെ അസ്തമിച്ചു. ഉദ്ഘാടനമത്സരത്തിൽ ന്യൂസീലൻഡിനോടും പരാജയപ്പെട്ട പാകിസ്താന് പക്ഷേ, സെമിസാധ്യത പൂർണമായി അടഞ്ഞിട്ടില്ല. ഇനിയും ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിലെത്തുന്ന നാല് ടീമുകളിൽ ഒരു ടീമാവാൻ പാകിസ്താന് കഴിയും. (Image Credits - PTI)

2 / 5

ഒന്നാമതായി ബംഗ്ലാദേശിനെതിരായ അവസാന ഗ്രൂപ്പ് മത്സരം ജയിക്കുക എന്നതാണ് പാകിസ്താൻ്റെ ചുമതല. ഫെബ്രുവരി 27ന് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശിനെ തോല്പിച്ചാലാണ് പാകിസ്താൻ്റെ സെമിസാധ്യതകൾ തുറന്നുവരികയുള്ളൂ. ഈ കളി തോറ്റാൽ സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെൻ്റിൽ നിന്ന് പാകിസ്താൻ പുറത്താവും. (Image Credits - PTI)

3 / 5

ഈ കളി ജയിക്കാൻ കഴിഞ്ഞാൽ പാകിസ്താനെ ന്യൂസീലൻഡും ബംഗ്ലാദേശും കനിയണം. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ ബംഗ്ലാദേശ് കനിയണം. ന്യൂസീലൻഡ് ഇനി കളി ജയിക്കാതിരിക്കുക എന്നതിനൊപ്പം ബംഗ്ലാദേശ് ഒരു കളി ജയിക്കുക എന്നതും പാകിസ്താൻ്റെ സാധ്യത വർധിപ്പിക്കും. അതായത്, ന്യൂസീലൻഡും ബംഗ്ലാദേശും ഒരു കളി വീതമേ ജയിക്കാവൂ. (Image Credits - PTI)

4 / 5

ന്യൂസീലൻഡും ബംഗ്ലാദേശും തമ്മിൽ ഇന്ന് നടക്കുന്ന കളിയിൽ ന്യൂസീലൻഡ് ജയിച്ചാൽ അവർ ഇന്ത്യക്കൊപ്പം സെമി കളിക്കും. ന്യൂസീലൻഡ് തോറ്റാൽ പാകിസ്താന് സാധ്യതയേറും. മാർച്ച് രണ്ടിന് ദുബായിൽ വച്ച് നടക്കുന്ന മത്സരത്തിലേക്കാവും പിന്നെ പാകിസ്താൻ്റെ ശ്രദ്ധ. ഈ കളി ഇന്ത്യ ജയിച്ചാൽ, ഇന്ത്യക്കൊപ്പം മികച്ച റൺ റേറ്റുള്ള ഒരു ടീം സെമിയിലെത്തും. (Image Credits - PTI)

5 / 5

നിലവിൽ ന്യൂസീലൻഡ് ഒരു കളി ജയിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ഒരു കളിയും (ഇന്ത്യക്കെതിരെ) പാകിസ്താൻ രണ്ട് കളിയും (ഇന്ത്യ, ന്യൂസീലൻഡ്) തോറ്റു. ഇന്ന് നടക്കുന്ന കളിയിൽ ബംഗ്ലാദേശ് ജയിച്ചാൽ അവർക്ക് രണ്ട് പോയിൻ്റ്. ബംഗ്ലാദേശിനെ തോല്പിക്കാനായാൽ പാകിസ്താനും രണ്ട് പോയിൻ്റ്. ഇന്ത്യ ന്യൂസീലൻഡിനെ കൂടി തോല്പിച്ചാൽ കിവീസിനും രണ്ട് പോയിൻ്റ്. (Image Credits - PTI)

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ