ഈ 2 കാര്യങ്ങളെ ഭയപ്പെടുന്നവർ ജീവിതത്തിൽ ഒരിക്കലും വിജയിക്കില്ല! | Chanakya Niti Life Lessons, He says those who fear these 2 things will never succeed in life Malayalam news - Malayalam Tv9

Chanakya Niti: ഈ 2 കാര്യങ്ങളെ ഭയപ്പെടുന്നവർ ജീവിതത്തിൽ ഒരിക്കലും വിജയിക്കില്ല!

Published: 

24 Oct 2025 22:10 PM

Chanakya Niti Life Lessons: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ചാണക്യൻ. ജീവിത വിജയത്തിന് സഹാകമാകുന്ന ഒട്ടേറെ തന്ത്രങ്ങൾ അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുണ്ട്.

1 / 5ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നവർ ഒരു സാഹചര്യത്തിലും ഈ രണ്ട് കാര്യങ്ങളെ ഭയപ്പെടരുതെന്ന് ചാണക്യൻ പറയുന്നു. ഭയപ്പെടരുതെന്ന് ചാണക്യനീതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. (Image Credit: Getty Images)

ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നവർ ഒരു സാഹചര്യത്തിലും ഈ രണ്ട് കാര്യങ്ങളെ ഭയപ്പെടരുതെന്ന് ചാണക്യൻ പറയുന്നു. ഭയപ്പെടരുതെന്ന് ചാണക്യനീതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. (Image Credit: Getty Images)

2 / 5

ആചാര്യ ചാണക്യന്റെ അഭിപ്രായത്തിൽ വിമർശനത്തെ ഭയപ്പെടുന്നവർക്ക് ജീവിതത്തിൽ ഒരിക്കലും വിജയിക്കാൻ കഴിയില്ല. വിമർശനങ്ങളെ ഫലപ്രദമായി നേരിടുകയും ജീവിതത്തിലെ മാറ്റങ്ങളെ അംഗീകരിക്കുകയും മുന്നോട്ട് പോകുകയും ചെയ്താൽ മാത്രമേ അവർ വിജയിക്കൂ. (Image Credit: Getty Images)

3 / 5

വിമർശനമാണ് മനുഷ്യന്റെ ഏറ്റവും വലിയ ഭയമെന്ന് ചാണക്യൻ പറയുന്നു. അതിനാൽ, മറ്റുള്ളവരുടെ വിമർശനത്തെക്കുറിച്ച് വിഷമിക്കുന്നതിനുപകരം, നിങ്ങളുടെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. (Image Credit: Getty Images)

4 / 5

അതുപോലെ ബുദ്ധിമുട്ടുകൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. നമ്മൾ അവയെ ഭയപ്പെടരുത്. ചാണക്യന്റെ അഭിപ്രായത്തിൽ, ബുദ്ധിമുട്ടുകളും പോരാട്ടങ്ങളുമാണ് വിജയത്തിലേക്കുള്ള താക്കോൽ. (Image Credit: Getty Images)

5 / 5

അതിനാൽ ജീവിതത്തിൽ വരുന്ന ബുദ്ധിമുട്ടുകളെ ഫലപ്രദമായി നേരിടാൻ പഠിക്കണമെന്നും ഈ ഗുണം തീർച്ചയായും നിങ്ങളെ വിജയത്തിലേക്ക് നയിക്കുമെന്നും ചാണക്യൻ ഓർമിപ്പിക്കുന്നു. (Image Credit: Getty Images)

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ