Numerology: ഏത് ദിവസത്തിലാണ് ജനനം; ഈ സംഖ്യയിലാണെങ്കില്‍ കെങ്കേമം
Numerology Horoscope: ഓരോരുത്തരും വ്യത്യസ്തരാണ്, സ്വഭാവം കൊണ്ടും ശരീരപ്രകൃതം കൊണ്ടുമെല്ലാം ആളുകള്‍ ഈ വ്യത്യസ്ത പുലര്‍ത്തുന്നു. നമ്മുടെ ശരീരത്തിന്റെ ഘടന നോക്കി സ്വഭാവം മനസിലാക്കാന്‍ സാധിക്കുമെന്ന് പറയാറില്ലേ. എന്നാല്‍ ശരീര സവിശേഷതകള്‍ മാത്രമല്ല നമ്മപടെ ജനനതീയതിക്കും സ്വഭാവത്തെ കുറിച്ച് പറയാന്‍ സാധിക്കും.

സംഖ്യാ ജ്യോതിഷത്തിലെ രീതി അനുസരിച്ച് ജനിച്ച ദിവസത്തിലെ അക്കങ്ങള്‍ ചേര്‍ത്ത് ജന്മസംഖ്യ കണക്കാക്കുന്നു. ഉദാഹരണത്തിന്, 10ന് ജനിച്ചാല്‍ 1+0 = 1. ഇതുപോലെ, 1, 10, 19, 28 തീയതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 1 ആയിരിക്കും. (Image Credits: Freepik)

ജന്മസംഖ്യ 1 ആയ ഇവര്‍ സൂര്യനെ പ്രതിനിധാനം ചെയ്യുന്നു. കൂടാതെ ഇക്കൂട്ടര്‍ക്ക് നേതൃപാടവം ഉണ്ടാകും. ഏതു കാര്യവും ഏറ്റെടുക്കാന്‍ മടിയില്ലാത്തതും ഭരണനിര്‍വഹണ പദവികളില്‍ ശോഭിക്കുന്നതും ഇവരുടെ ഗുണങ്ങളാണ്. (Image Credits: Freepik)

Baby

ഈ ജന്മസംഖ്യയുള്ളവര്‍ സ്വന്തം കഴിവില്‍ അതിരുകടന്ന ആത്മവിശ്വാസമുള്ളവരാണെങ്കിലും ഈശ്വരവിശ്വാസം കുറവായിരിക്കും. ജീവിതപങ്കാളിയിലും ഈശ്വരചിന്തയിലും ശ്രദ്ധ പുലര്‍ത്തുന്നത് പുരോഗതിക്ക് സഹായകരമാകും. (Image Credits: Freepik)

ഞായറും തിങ്കളുമാണ് ജന്മസംഖ്യ 1 ഉള്ളവരുടെ ഭാഗ്യദിനങ്ങള്‍. (Image Credits: Freepik)