സൺസ്‌ക്രീൻ പകരം ആമ്പൽ ഇല, പുതിയ ടെക്നിക്കുമായി ചൈനീസ് യുവതികൾ, ​ഗുണദോഷങ്ങൾ ഇങ്ങനെ.. | Chinese women use lotus leaves as a form of sunscreen video goes viral Check facts and truths Malayalam news - Malayalam Tv9

Lotus leaves as Sunscreen: സൺസ്‌ക്രീൻ പകരം ആമ്പൽ ഇല, പുതിയ ടെക്നിക്കുമായി ചൈനീസ് യുവതികൾ, ​ഗുണദോഷങ്ങൾ ഇങ്ങനെ..

Published: 

25 Jun 2025 14:24 PM

lotus leaves as a form of sunscreen: ഒരു ഉൽപ്പന്നം പ്രകൃതിദത്തമായതുകൊണ്ട് മാത്രം അത് ഫലപ്രദമാകണമെന്നില്ല എന്നും അഭിപ്രായം ഉയരുന്നു. ചർമ്മത്തെ ദോഷകരമായ യുവി രശ്മികളിൽ നിന്ന് സംരക്ഷിക്കാൻ സൺസ്ക്രീനുകൾ തന്നെ ഉപയോഗിക്കുന്നതാണ് ഉത്തമം.

1 / 5സൺസ്ക്രീനു പകരം ആമ്പൽ ഇലകൊണ്ട് മുഖം മറച്ച് സ്കൂട്ടറോടിക്കുന്ന യുവതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഇതിനു പിന്നിൽ ശാസ്തീയ അടിസ്ഥാനം ഉണ്ടോ ഇല്ലയോ എന്ന ചർച്ചകളുമായി വീഡിയോ വൻ വൈറലായിരിക്കുന്നു.

സൺസ്ക്രീനു പകരം ആമ്പൽ ഇലകൊണ്ട് മുഖം മറച്ച് സ്കൂട്ടറോടിക്കുന്ന യുവതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഇതിനു പിന്നിൽ ശാസ്തീയ അടിസ്ഥാനം ഉണ്ടോ ഇല്ലയോ എന്ന ചർച്ചകളുമായി വീഡിയോ വൻ വൈറലായിരിക്കുന്നു.

2 / 5

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു പുതിയ ചർമ്മസംരക്ഷണ ട്രെൻഡ് ഇപ്പോൾ വൈറലായിരിക്കുകയാണ്. വലിയ ആമ്പൽ ഇലകൾ സൺസ്ക്രീനായി ഉപയോഗിക്കുന്നതാണ് ഈ വിചിത്ര രീതി. ഇത് തമാശയായി തോന്നാമെങ്കിലും, ഇതിന് പിന്നിൽ ഒരുതരം പ്രായോഗികതയുണ്ടെന്നാണ് പറയപ്പെടുന്നത്.

3 / 5

ആമ്പൽ ഇലകൾക്ക് തണുപ്പിക്കാനുള്ള കഴിവുണ്ടെന്നും സൗന്ദര്യവർദ്ധക വസ്തുക്കളിൽ വാർദ്ധക്യത്തെ ചെറുക്കാൻ ഇവ ഉപയോഗിക്കാറുണ്ടെന്നും വിദഗ്ധർ പറയുന്നു. എന്നാലും, അവ യഥാർത്ഥ സൺസ്ക്രീനിന് പകരമാകില്ലെന്നു വിദ​ഗ്ധർ പറയുന്നു.

4 / 5

മുഖം താൽക്കാലികമായി മറയ്ക്കാൻ ഉപയോഗിക്കാമെങ്കിലും, അത് സൺസ്ക്രീനിനും അതിൻ്റെ ഗുണങ്ങൾക്കും പകരമാകില്ല എന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. ആമ്പൽ ഇലകളെ ആശ്രയിക്കുന്നത് സൂര്യതാപം മൂലം ചർമ്മത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കില്ലെന്നു മാത്രമല്ല, അലർജികൾ, തിണർപ്പ്, ചൊറിച്ചിൽ, ചുവപ്പ് എന്നിവ ഉണ്ടാക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

5 / 5

ഒരു ഉൽപ്പന്നം പ്രകൃതിദത്തമായതുകൊണ്ട് മാത്രം അത് ഫലപ്രദമാകണമെന്നില്ല എന്നും അഭിപ്രായം ഉയരുന്നു. ചർമ്മത്തെ ദോഷകരമായ യുവി രശ്മികളിൽ നിന്ന് സംരക്ഷിക്കാൻ സൺസ്ക്രീനുകൾ തന്നെ ഉപയോഗിക്കുന്നതാണ് ഉത്തമം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ