വെളിച്ചെണ്ണ തൊട്ടാല്‍ ഇനി പൊള്ളില്ല; നാളെ മുതല്‍ വിലക്കുറവില്‍ നിങ്ങളിലേക്ക് | Coconut oil from Kerafed will be available in market at reduced price starting tomorrow Monday August 11 Malayalam news - Malayalam Tv9

Coconut Oil Price: വെളിച്ചെണ്ണ തൊട്ടാല്‍ ഇനി പൊള്ളില്ല; നാളെ മുതല്‍ വിലക്കുറവില്‍ നിങ്ങളിലേക്ക്

Published: 

10 Aug 2025 19:00 PM

Kerafed Coconut Oil Price Drop: 90 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളിലേക്കാണ് സപ്ലൈകോ വഴി കുറഞ്ഞ വിലയില്‍ വെളിച്ചെണ്ണ എത്തുക. വെളിച്ചെണ്ണ വില വര്‍ധിച്ചത് മറ്റ് പല എണ്ണകളും ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ അതിനെല്ലാം അവസാനം കുറിക്കാന്‍ പോകുകയാണെന്നാണ് വിവരം.

1 / 5കേരളത്തില്‍ വെളിച്ചെണ്ണ വിലയില്‍ ആശ്വാസം. 500 രൂപയ്ക്ക് മുകളില്‍ വിലയ്ക്ക് വില്‍പന നടന്നിരുന്ന വെളിച്ചെണ്ണ താഴേയ്ക്കിറങ്ങുകയാണ്. ഇനിയും വില കുറയാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. (Image Credits: Getty Images)

കേരളത്തില്‍ വെളിച്ചെണ്ണ വിലയില്‍ ആശ്വാസം. 500 രൂപയ്ക്ക് മുകളില്‍ വിലയ്ക്ക് വില്‍പന നടന്നിരുന്ന വെളിച്ചെണ്ണ താഴേയ്ക്കിറങ്ങുകയാണ്. ഇനിയും വില കുറയാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. (Image Credits: Getty Images)

2 / 5

വെളിച്ചെണ്ണ വിലക്കയറ്റത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വേണ്ടത്ര ഇടപെടല്‍ ഉണ്ടായിരുന്നു. മന്ത്രി ജിആര്‍ അനില്‍ സംരംഭകരുമായി സംസാരിച്ചതിനെ തുടര്‍ന്ന് തങ്ങള്‍ വില കുറയ്ക്കാന്‍ ഒരുക്കമാണെന്ന് കേരഫെഡ് അറിയിച്ചു.

3 / 5

ഓഗസ്റ്റ് 11 മുതല്‍ സംസ്ഥാനത്ത് കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് 457 രൂപയ്ക്കായിരിക്കും വില്‍ക്കപ്പെടുക. ഹോള്‍സെയില്‍ വിലയ്ക്കാണ് വെളിച്ചെണ്ണ ലഭിക്കുക.

4 / 5

ഒരു കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ എന്ന രീതിയിലാകും സപ്ലൈകോയില്‍ വെളിച്ചെണ്ണ ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ കൊപ്ര എത്തിയതാണ് നിലവില്‍ വിലക്കുറവ് സംഭവിക്കാന്‍ കാരണമായത്. ശബരി വെളിച്ചെണ്ണയും ഒരു ലിറ്റര്‍ അടിസ്ഥാനത്തില്‍ ഇനി മുതല്‍ വില്‍ക്കപ്പെടുമെന്ന് മന്ത്രി അറിയിച്ചു.

5 / 5

90 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളിലേക്കാണ് സപ്ലൈകോ വഴി കുറഞ്ഞ വിലയില്‍ വെളിച്ചെണ്ണ എത്തുക. വെളിച്ചെണ്ണ വില വര്‍ധിച്ചത് മറ്റ് പല എണ്ണകളും ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ അതിനെല്ലാം അവസാനം കുറിക്കാന്‍ പോകുകയാണെന്നാണ് വിവരം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും