Coconut Oil Price Hike: വെളിച്ചെണ്ണ വില ഉയരട്ടെ! സോയാബീന്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നമ്മുടെ ഇന്ത്യയുമുണ്ട്
Soybean Oil Producing Countries: കേരളത്തിലിപ്പോള്‍ വെളിച്ചെണ്ണയുടെ കാലമാണ്. അത്രയേറെ ഉയരത്തിലേക്കാണ് വെളിച്ചെണ്ണ എത്തിയത്. നിലവില്‍ പലരും സംസ്ഥാനത്ത് വെളിച്ചെണ്ണ ഉപയോഗം കുറച്ചു. വെളിച്ചെണ്ണയ്ക്ക് പകരമായി മറ്റ് പല എണ്ണകളുമാണ് ആളുകള്‍ ഉപയോഗിക്കുന്നത്.

സസ്യ എണ്ണകളില്‍ ഒന്നാണ് സോയാബീന്‍ എണ്ണ. പാചകം, ബേക്കിങ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് സോയാബീന്‍ എണ്ണ ഉപയോഗിക്കുന്നുണ്ട്. ആവശ്യം നിറവേറ്റുന്നതിനായി നിരവധി രാജ്യങ്ങള്‍ വലിയ അളവില്‍ തന്നെ സോയാബീന്‍ എണ്ണ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. അത്തരം രാജ്യങ്ങളെ പരിചയപ്പെടാം. (Image Credits: Getty Images)

ചൈന- ലോകത്തിലെ ഏറ്റവും വലിയ സോയാബീന്‍ എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ് ചൈന. 18 ദശലക്ഷം മെട്രിക് ടണ്ണിലധികം എണ്ണയാണ് പ്രതിവര്‍ഷം ചൈന ഉത്പാദിപ്പിക്കുന്നത്.

അമേരിക്കന്‍ ഐക്യനാടുകള്‍- സോയാബീന്‍ എണ്ണ ഉത്പാദിപ്പിക്കുന്നതില്‍ രണ്ടാം സ്ഥാനത്താണ് അമേരിക്കന്‍ ഐക്യനാടുകള്‍. പ്രതിവര്‍ഷം 11 ദശലക്ഷം മെട്രിക് ടണ്ണിലധികം എണ്ണ ഇവര്‍ ഉത്പാദിപ്പിക്കുന്നു.

ബ്രസീല്‍- പ്രതിവര്‍ഷം 9 ദശലക്ഷം മെട്രിക് ടണ്ണിലധികം സോയാബീന്‍ എണ്ണയാണ് ബ്രസീല്‍ ഉത്പാദിപ്പിക്കുന്നത്. ബ്രസീലിന്റെ ബയോഡീസല്‍ ഉത്പാദനത്തിന്റെ വലിയൊരു ഭാഗവും ഇത് തന്നെയാണ്.

അര്‍ജന്റീന- എല്ലാ വര്‍ഷവും അര്‍ജന്റീന 7.6 ദശലക്ഷം മെട്രിക് ടണ്‍ സോയാബീന്‍ എണ്ണ ഉത്പാദിപ്പിക്കുന്നു. ഇവര്‍ ഉത്പാദിപ്പിക്കുന്ന ഭൂരിഭാഗം എണ്ണയും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കയറ്റുമതിയ്ക്കാണ് ഉപയോഗിക്കുന്നത്.

ഇന്ത്യ- സോയാബീന്‍ എണ്ണ ഉത്പാദിപ്പിക്കുന്ന അഞ്ചാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 1.4 ദശലക്ഷം മെട്രിക് ടണ്‍ എണ്ണ നമ്മുടെ രാജ്യം ഉത്പാദിപ്പിക്കുന്നു. ഭാവിയില്‍ ഇവിടേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാനുള്ള ലക്ഷ്യത്തിലാണ് രാജ്യം.