Coconut Shell Price: ചിരട്ടക്ക് പൊന്നും വില കിട്ടാൻ കാരണമിതാണ്?
Reason behind Coconut Shell Price Hike: ഇന്ത്യൻ ചിരട്ടകൾക്ക് ഡിമാൻഡ് കൂടുകയാണ്. നിലവിൽ കിലോയ്ക്ക് 20 രൂപ വരെ കിട്ടുന്ന സാഹചര്യമാണ്, എന്തായിരിക്കും ഇതിന് കാരണം?

ഇന്ത്യൻ ചിരട്ടകൾക്ക് നിലവിൽ വൻ ഡിമാൻഡാണ്. ആക്ടിവേറ്റഡ് കാർബൺ നിർമാണത്തിന് ചിരട്ട കരി വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയതോടെയാണ് ചിരട്ടയ്ക്ക് ഡിമാൻഡ് കൂടിയത്. (Image Credit: Getty Images)

ചിരട്ടയുടെ കയറ്റുമതി കൂടിയതുമാണ് വില വർധനവിന്റെ പ്രധാന കാരണം. കൂടുതൽ നേരം കത്തും, പുക കുറവാണ് എന്നതും ചിരട്ടയെ വ്യാവസായിക സൗഹൃദമാക്കി മാറ്റുന്നുണ്ട്. ഇതെല്ലാം ചിരട്ടയ്ക്ക് പൊന്നിൻ വില നൽകുന്നു. (Image Credit: Getty Images)

വായു സമ്പർക്കമില്ലാത്ത സാധാരണ തടികളിൽ 10 - 15 ശതമാനം വരെ ജലാംശമുണ്ടാകും. പക്ഷേ വിളഞ്ഞ ചിരട്ടയിൽ 6 - 9 ശതമാനം വരെ മാത്രമേ ജലാംശമുണ്ടാകും, അതുകൊണ്ടാണ് ആക്ടിവേറ്റഡ് കാർബൺ നിർമാണത്തിന് ചിരട്ട കരി നല്ലതായി കണക്കാക്കുന്നത്. (Image Credit: Getty Images)

ചിരട്ട നിയന്ത്രിതമായി കത്തിച്ച് കരിയാക്കുകയാണ് ചെയ്യുന്നത്. ശേഷം നീരാവി ഉപയോഗിച്ച് ഉത്തേജിപ്പിച്ച് ആക്ടിവേറ്റഡ് കാർബൺ ഉണ്ടാക്കുന്നു. ഭക്ഷ്യ എണ്ണയും കുടിവെള്ളവും ശുദ്ധീകരിക്കാനും ഓട്ടോമൊബൈൽ കാർബൺ ഫിൽട്ടേഴ്‌സ്, സിഗരറ്റ് ഫിൽട്ടേഴ്‌സ് എന്നിവയിലും ശീതളപാനീയ പായ്ക്കിങ്ങുകളിലും ഇവ ഉപയോഗിക്കുന്നുണ്ട്. (Image Credit: Getty Images)

കൂടാതെ ആഫ്രിക്ക, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, റഷ്യ എന്നീ രാജ്യങ്ങളിലെ സ്വർണഖനന സ്ഥാപനങ്ങളും ആക്ടിവേറ്റഡ് കാർബൺ ഇറക്കുമതി ചെയ്യുന്നുണ്ട്. (Image Credit: Getty Images)