Coir Technology Course: കയർ ടെക്നോളജിയിൽ ഭാവിയുണ്ട്! പഠിക്കാം സ്റ്റെെപൻഡോടെ
Coir training courses with stipend: കേന്ദ്ര സർക്കാരിന് കീഴിലുള്ള കയർ ബോർഡിന് കീഴിൽ നാല് സ്ഥാപനങ്ങളിലാണ് ടെക്നോളജി പ്രോഗ്രാം ഉള്ളത്. കേരളത്തിൽ ആലപ്പുഴയിൽ മാത്രമാണ് ഡിപ്ലോമ കോഴ്സ് ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി ഉള്ളത്.

കേന്ദ്രസർക്കാരിന്റെ പങ്കാളിത്തമുള്ള കയർ ടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കയർ ബോർഡിന്റെ നേതൃത്വത്തിലുള്ള ആലപ്പുഴ, തഞ്ചാവൂർ, ഭുവനേശ്വർ, രാജമണ്ഡ്രി (ആന്ധ്രാപ്രദേശ്) എന്നീ നാല് കേന്ദ്രങ്ങളിൽ നടത്തുന്ന ഡിപ്ലോമ കോഴ്സ് ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. (Image Credits: Freepik)

ജനുവരി 10- നകം താത്പര്യമുള്ളവർ അപേക്ഷ സമർപ്പിക്കണം. ഒരു വർഷം ക്ലാസും മൂന്ന് മാസം ഇന്റേൺഷിപ്പും അടങ്ങുന്നതാണ് കോഴ്സ്. പ്ലസ്ടു തതുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. (Image Credits: Freepik)

പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 3000 രൂപ സ്റെെപ്പൻഡ് ലഭിക്കും. പ്രായം 18- 50 വയസ്. 1958-ലെ കയർ വ്യവസായ രജിസ്ട്രേഷൻ ആന്റ് ലെെസൻസിംഗ് നിയമപ്രകാരമുള്ള കയർ ഫാക്ടറി/ സഹകരണസംഘം സ്പോൺസർ ചെയ്യുന്നവർക്ക് മുൻഗണനയുണ്ട്. (Image Credits: Freepik)

ഭുവനേശ്വരിലും തഞ്ചാവൂരിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭിക്കും. ആലപ്പുഴയിൽ പെൺകുട്ടികൾക്ക് മാത്രമേ സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭിക്കുക. (Image Credits: Freepik)

ഹോസ്റ്റൽ സൗകര്യമില്ലാത്ത രാജമണ്ഡ്രിയിൽ പ്രവേശനം നേടുന്ന എല്ലാവർക്കും ആലപ്പുഴയിൽ ആൺകുട്ടികൾക്കും 500 രൂപ നൽകും. www.coirboard.gov.in എന്ന വെബ്സെെറ്റിലൂടെ അപേക്ഷ നൽകാം. (Image Credits: Freepik)