തണുത്തുറഞ്ഞ കൈകലും കാലും... അപകടമാണ് സൂക്ഷിക്കണം; കാരണ ഇതാണ് | Cold hands and feet are some warning sign, Know why your circulation is weak Malayalam news - Malayalam Tv9

Health Tips: തണുത്തുറഞ്ഞ കൈകലും കാലും… അപകടമാണ് സൂക്ഷിക്കണം; കാരണ ഇതാണ്

Published: 

20 Oct 2025 12:24 PM

Cold Hands And Feets Symbol: ഹൃദയത്തിൽ നിന്ന് പേശികളിലേക്കും ചർമ്മത്തിലേക്കും അവയവങ്ങളിലേക്കും ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ശരീരത്തിന്റെ പ്രക്രിയയാണ് രക്തചംക്രമണം. പ്രായം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി എന്നിങ്ങനെ നിരവധി ഘടകങ്ങൾ രക്തചംക്രമണം മോശമാകുന്നതിന് കാരണമാകുന്നവയാണ്.

1 / 5കൈകാലുകൾ തണുത്തിരിക്കുന്ന അവസ്ഥ എപ്പോഴെങ്കിലും നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? ഇത് ചില ആരോ​ഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. അവ രക്തചംക്രമണത്തിന്റെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഹൃദയത്തിൽ നിന്ന് പേശികളിലേക്കും ചർമ്മത്തിലേക്കും അവയവങ്ങളിലേക്കും ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ശരീരത്തിന്റെ പ്രക്രിയയാണ് രക്തചംക്രമണം. (Image Credits: Getty Images)

കൈകാലുകൾ തണുത്തിരിക്കുന്ന അവസ്ഥ എപ്പോഴെങ്കിലും നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? ഇത് ചില ആരോ​ഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. അവ രക്തചംക്രമണത്തിന്റെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഹൃദയത്തിൽ നിന്ന് പേശികളിലേക്കും ചർമ്മത്തിലേക്കും അവയവങ്ങളിലേക്കും ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ശരീരത്തിന്റെ പ്രക്രിയയാണ് രക്തചംക്രമണം. (Image Credits: Getty Images)

2 / 5

പ്രായം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി എന്നിങ്ങനെ നിരവധി ഘടകങ്ങൾ രക്തചംക്രമണം മോശമാകുന്നതിന് കാരണമാകുന്നവയാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ ഇതിലൊരു മാറ്റമുണ്ടാക്കുമെന്നതും സത്യമാണ്. പതിവായി വ്യായാമം ചെയ്യുക, ജലാംശം നിലനിർത്തുക, ഹൃദയാരോഗ്യകരമായ ഭക്ഷണം കഴിക്കുക, കാലുകൾ ഉയർത്തുയുള്ള വ്യായാമം എന്നിവയെല്ലാം രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനുമുള്ള മാർഗങ്ങളാണ്.(Image Credits: Getty Images)

3 / 5

ശരീരത്തിൻ്റെയും അവയവങ്ങളുടെയും ആരോഗ്യം നിലനിർത്തുന്നതിന് രക്തചംക്രമണം നിർണായകമാണ്. ഈ സംവിധാനം തകരാറിലാകുമ്പോൾ, ടിഷ്യൂകൾക്ക് ആവശ്യത്തിന് ഓക്സിജനോ പോഷകങ്ങളോ ലഭിക്കില്ല, ഇത് രോഗശാന്തിയെ മന്ദഗതിയിലാക്കുകയും ഊർജ്ജം കുറയ്ക്കുകയും അതിലൂടെ കൈകാലുകളിൽ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. മോശം രക്തചംക്രമണം പെരിഫറൽ ആർട്ടീരിയൽ രോഗം അല്ലെങ്കിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ പോലുള്ള ഗുരുതരമായ അവസ്ഥകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. (Image Credits: Getty Images)

4 / 5

പെരിഫറൽ ആർട്ടീരിയൽ ഡിസീസ് (പിഎഡി): കാലുകളിലെയും കൈകകളിലെയും ധമനികളെ പ്രത്യേകമായി ബാധിക്കുന്ന ഒരു തരം ആതെറോസ്ക്ലീറോസിസ് ആണ് പിഎഡി. ഇത് കാലിന് വേദന, മരവിപ്പ്, മുറിവ് ഉണങ്ങാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മാത്രമല്ല പലപ്പോഴും കൊറോണറി ഹൃദ്രോഗത്തിന് കാരണമാകുന്ന അതേ പ്രക്രിയകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. രക്തചംക്രമണം മോശമാകുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. (Image Credits: Getty Images)

5 / 5

ഹൃദയസ്തംഭനം: ഹൃദയത്തിന് രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ, രക്തചംക്രമണം മന്ദഗതിയിലാകുകയും, അവയവങ്ങൾക്ക് ആവശ്യത്തിന് ഓക്സിജനും പോഷകങ്ങളും ലഭിക്കാതിരിക്കുകയും ചെയ്യും. അങ്ങനെ ഹൃദയാഘാതം ഉണ്ടാകുന്നു. ഇത് നേരത്തെ കണ്ടെത്തി വേണ്ട പരിചരണം നൽകിയില്ലെങ്കിൽ വലിയ അപകടമാണ് നിങ്ങളെ കാത്തിരിക്കുന്നത്. (Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും