5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Cooling ayurvedic herbs: കൊടും ചൂടിലും ശരീരത്തെ തണുപ്പിക്കുന്ന ആയുർവേദ സസ്യങ്ങൾ

വേനൽക്കാലത്തെ ചൂട് അതികഠിനമാണ്. ഈ സമയത്ത് ശരീരത്തിൻ്റെ ആരോഗ്യം നിലനിർത്താൻ ഗണ്യമായ പരിശ്രമം ആവശ്യമാണ്. അത്തരത്തിൽ ശരീരത്തെ തണുപ്പിക്കാൻ കഴിയുന്ന ചില ഔഷധങ്ങളെ പരിചയപ്പെടാം.

neethu-vijayan
Neethu Vijayan | Updated On: 25 Apr 2024 15:19 PM
തുളസി: തുളസി നമുക്കെല്ലാം സുപരിചിതമായ ഒരു ചെടിയാണ്. ചുമ, ജലദോഷം, പനി, അണുബാധ എന്നിവ ചികിത്സിക്കാൻ മാത്രമല്ല, വേനൽക്കാലത്തെ ചൂടിനെ ചെറുക്കാൻ സാധിക്കുന്ന ഒരു സസ്യം കൂടിയാണ് തുളസ്.  ചൂടിനെ തരണം ചെയ്യാൻ ദിവസവും തുളസിയുടെ 4-5 ഇലകൾ കഴിക്കുക. ഇത് ശരീരത്തിൻ്റെ ചൂടിനെ കുറയ്ക്കാൻ സഹായിക്കു്നനു.

1 / 4
പുതിന: ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു സസ്യമാണ് പുതിന. കൂടാതെ ദഹനത്തെ സഹായിക്കുകയും നമ്മുടെ കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഔഷധഗുണങ്ങളാൽ നിറഞ്ഞതാണ് ഈ സസ്യം. പുതിനയില ഇട്ട വെള്ളം കുടിക്കുകയോ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുകയോ ചെയ്യാവുന്നതാണ്. നാരങ്ങാവെള്ളം, മോക്‌ടെയിലുകൾ മുതലായ ശീതളപാനീയങ്ങളിൽ നിങ്ങൾക്ക് ഇതിൻ്റെ ഇലകൾ ചേർക്കാം.

2 / 4
മല്ലിയില: ധാരാളം ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയതാണ് മല്ലിയില. ഇത് വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുക മാത്രമല്ല പല ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ ഉൾപ്പെടുത്തിയോ ചട്നി പോലുള്ളവ തയ്യാറാക്കിയോ മല്ലിയില കഴിക്കാവുന്നതാണ്.

3 / 4
കറ്റാർ വാഴ: നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കറ്റാർ വാഴ. ചൂട് മൂലം ശരീരത്തിൽ ഉണ്ടാകുന്ന പല അസ്വസ്ഥതകൾക്കും കറ്റാർവാഴ പരിഹാരമാണ്. കൂടാതെ കറ്റാർ വാഴ ജ്യൂസാക്കി കുടിക്കുന്നത് ദഹനവ്യവസ്ഥ എളുപ്പമാക്കുകയും വേനൽക്കാലത്തെ ചൂടിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

4 / 4
Follow Us
Latest Stories