MS Dhoni: ധോണി ധോണി നീ ഒന്നാം നമ്പർ! ബ്രാൻഡ് മൂല്യത്തിലും തലപ്പത്ത് ആരാധകരുടെ സ്വന്തം ‘തല’
MS Dhoni Brand Value: രാജ്യത്തിനകത്തും പുറത്തും നിരവധി ആരാധകരുള്ള താരമാണ് എംഎസ് ധോണി. ബോളിവുഡ് സെലിബ്രിറ്റികളെ പോലെ തന്നെ ബ്രാൻഡ് മൂല്യത്തിലും സ്പോർട്സ് താരങ്ങൾ മുന്നിൽ തന്നെയാണ്.

ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും എംഎസ് ധോണി ഇന്നും ആരാധകർക്ക് ആവേശമാണ്. നടി- നടന്മാരെ പോലെ തന്നെ ബ്രാൻഡ് മൂല്യത്തിൽ മുന്നിൽ തന്നെയാണ് ഫുട്ബോൾ - ക്രിക്കറ്റ് താരങ്ങളും. (Image Credits: PTI)

ബോളിവുഡ് താരങ്ങളെ മറികടന്ന് ബ്രാൻഡ് മൂല്യത്തിൽ ഒന്നാമതെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ധോണി. 2024ല്‍ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ് മൂല്യമുള്ള ഇന്ത്യക്കാരുടെ എലൈറ്റ് പട്ടികയിലാണ് ധോണി ഇടംപിടിച്ചിരിക്കുന്നത്. (Image Credits: PTI)

2024-ല്‍ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ് അംഗീകാരങ്ങള്‍ നേടിയ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ധോണി. TAM മീഡിയ റിസര്‍ച്ചാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഷാരൂഖ് ഖാനെയും അമിതാഭ് ബച്ചനെയും പിന്തള്ളിയാണ് ധോണി ഒന്നാമതെത്തിയത്. (Image Credits: PTI)

42 ബ്രാന്‍ഡുകളുടെ ഡീലുകളിലാണ് 2024-ന്റെ ആദ്യ പകുതിയിൽ ധോണി ഒപ്പുവെച്ചിട്ടുള്ളത്. 41 ഡീലുകളുമായി അമിതാഭ് ബച്ചന്‍ രണ്ടാമതും 34 ഡീലുകളുമായി ഷാരൂഖ് ഖാൻ മൂന്നാമതുമാണ്. (Image Credits: PTI)

ആദ്യ പത്തില്‍ ഇടംപിടിച്ച സെലിബ്രിറ്റികളിൽ വിരാട് കോലിയുമുണ്ട്. 21 ഡീലുകളുമായി ലിസ്റ്റിൽ 10-ാമതാണ് കോലി. സൗരവ് ഗാംഗുലി, കരീന കപൂര്‍, അക്ഷയ് കുമാര്‍, കിയാര അദ്വാനി, രണ്‍വീര്‍ സിംഗ് തുടങ്ങിയവരും ആദ്യ പത്തിൽ ഉൾപ്പെടുന്നു. (Image Credits: Michael Steele-ICC)