ചൂടിനെ തോല്‍പ്പിക്കാന്‍ ഡല്‍ഹി തന്ത്രം കേരളത്തിലും നോക്കിയാലോ? | Delhi heat action plan can Kerala adopt it to tackle rising temperatures Malayalam news - Malayalam Tv9

Heatwave Alert: ചൂടിനെ തോല്‍പ്പിക്കാന്‍ ഡല്‍ഹി തന്ത്രം കേരളത്തിലും നോക്കിയാലോ?

Published: 

26 Apr 2026 | 07:14 PM

Delhi Heat Plan Offers Key Lessons for Kerala Amid Rising Temperatures: ചൂടിനെ പ്രതിരോധിക്കാന്‍ ഓരോ നഗരങ്ങളിലും വ്യത്യസ്തങ്ങളായ ആക്ഷന്‍ പ്ലാനുകള്‍ നടപ്പാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയം ഡല്‍ഹിയിലേതാണ്. 2026ലെ താപനില വര്‍ധനവ് പ്രതിരോധിക്കാനായി രണ്ടുംകല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തലസ്ഥാന നഗരിയില്‍ ഒന്നാകെ മാപ്പ് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം.

1 / 5
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ചൂട് ക്രമാതീതമായി വര്‍ധിക്കുകയാണ്. താപനിലയില്‍ വര്‍ധനവ് സംഭവിക്കുന്നതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഡല്‍ഹി, ബെംഗളൂരു, മുംബൈ, കേരളം, ചെന്നൈ തുടങ്ങി എല്ലായിടങ്ങളെയും ചൂട് കീഴടക്കി കഴിഞ്ഞു. സൂര്യതാപമേറ്റ് അസുഖങ്ങളും മറ്റും വരുന്നതിനാല്‍ ആളുകള്‍ സ്വയം സംരക്ഷണമൊരുക്കുകയാണ് ഇപ്പോള്‍ വേണ്ടത്. (Image Credit Source: PTI)

2 / 5
ചൂടിനെ പ്രതിരോധിക്കാന്‍ ഓരോ നഗരങ്ങളിലും വ്യത്യസ്തങ്ങളായ ആക്ഷന്‍ പ്ലാനുകള്‍ നടപ്പാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയം ഡല്‍ഹിയിലേതാണ്. 2026ലെ താപനില വര്‍ധനവ് പ്രതിരോധിക്കാനായി രണ്ടുംകല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തലസ്ഥാന നഗരിയില്‍ ഒന്നാകെ മാപ്പ് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം.

3 / 5
സര്‍ക്കാര്‍ നിരവധി പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി വിലയിരുത്തുന്നു. വസീര്‍പൂര്‍, ജഹാംഗീര്‍പുരി, ഖയാല, ശാസ്ത്രി പാര്‍ക്ക്, വിശ്വാസ് നഗര്‍, ഹര്‍കേഷ് നഗര്‍, ഹരി നഗര്‍, ഡല്‍ഹി ഗേറ്റ്, സാവ്ദ, മുബാറക്പൂര്‍ ദബാസ്, ഭല്‍സ്വ, നന്ദ് നാഗ്രി, ഗോകുല്‍പുരി, ബക്കര്‍വാല തുടങ്ങിയവ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

4 / 5
അപകട സാധ്യതകള്‍ ലഘൂകരിക്കുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ ഒആര്‍എസ് ലഭ്യത വര്‍ധിപ്പിക്കുക, ദ്രുത പ്രതികരണ സംഘങ്ങളെ വിന്യസിക്കുക, വാട്ടര്‍ ടാങ്കറുകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു.

5 / 5
പാര്‍ക്കുകള്‍, ബസ് ഡിപ്പോകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കും. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായും കുടിവെള്ളം വിവിധ ഇടങ്ങളില്‍ ഒരുക്കും. കുട്ടികളിലുണ്ടാകുന്ന നിര്‍ജ്ജലീകരണം തടയാന്‍ സ്‌കൂള്‍ വിടുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് ഒആര്‍എസ് ലായനി നല്‍കും. ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെ പുറംജോലികള്‍ ചെയ്യുന്നതിനും നിയന്ത്രണമുണ്ട്.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്