തമിഴ്നാട്ടിൽ മാത്രം ദീപാവലി ഒരു ദിവസം മുമ്പേ ആഘോഷിക്കുന്നു! കാരണം ഇതാണ് | Diwali 2025 is celebrated a day earlier in Tamil Nadu Here is the reason behind Malayalam news - Malayalam Tv9

Diwali 2025: തമിഴ്നാട്ടിൽ മാത്രം ദീപാവലി ഒരു ദിവസം മുമ്പേ ആഘോഷിക്കുന്നു! കാരണം ഇതാണ്

Published: 

17 Oct 2025 18:05 PM

Diwali 2025 Celebration in Tamilnadu: ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് പുതിയ വസ്ത്രങ്ങൾ ധരിക്കുകയും വൈകുന്നേരം ദീപങ്ങൾ തെളിയിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നു. കൂടാതെ ലക്ഷ്മി പൂജ, മധുരപലഹാരങ്ങൾ ഉണ്ടാക്കുക മറ്റുള്ളവരുമായി പങ്കിടുക അങ്ങനെ എല്ലാവരും സന്തോഷത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി.തമിഴ്നാട്ടിൽ ദീപാവലി ആഘോഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒരു ദിവസം മുൻപേ ആണ്. അതിനു പിന്നിൽ ഒരു കഥയുണ്ട്.

1 / 5രാജ്യത്തെ ഏറ്റവും വലിയ ആഘോഷമാണ് ദീപാവലി. പടക്കങ്ങളും ദീപങ്ങളും മധുരപലഹാരങ്ങളുമായി ആഘോഷിക്കുന്ന ദീപാവലി ഐശ്വര്യത്തിന്റെയും സമ്പത്തിന്റേയും പ്രതീകമായാണ് കണക്കാക്കുന്നത്.എല്ലാവർഷവും ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ ആണ് ദീപാവലി ആഘോഷിക്കുന്നത്. ഈ വർഷത്തെ ദീപാവലി ഒക്ടോബർ 20ന് ആണ് രാജ്യമെമ്പാടും ആഘോഷിക്കുന്നത്.(Photos Credit: Getty Images)

രാജ്യത്തെ ഏറ്റവും വലിയ ആഘോഷമാണ് ദീപാവലി. പടക്കങ്ങളും ദീപങ്ങളും മധുരപലഹാരങ്ങളുമായി ആഘോഷിക്കുന്ന ദീപാവലി ഐശ്വര്യത്തിന്റെയും സമ്പത്തിന്റേയും പ്രതീകമായാണ് കണക്കാക്കുന്നത്.എല്ലാവർഷവും ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ ആണ് ദീപാവലി ആഘോഷിക്കുന്നത്. ഈ വർഷത്തെ ദീപാവലി ഒക്ടോബർ 20ന് ആണ് രാജ്യമെമ്പാടും ആഘോഷിക്കുന്നത്.(Photos Credit: Getty Images)

2 / 5

ഭഗവാൻ കൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് ദീപാവലി എന്നാണ് ഐതിഹ്യം. ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് പുതിയ വസ്ത്രങ്ങൾ ധരിക്കുകയും വൈകുന്നേരം ദീപങ്ങൾ തെളിയിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നു. കൂടാതെ ലക്ഷ്മി പൂജ, മധുരപലഹാരങ്ങൾ ഉണ്ടാക്കുക മറ്റുള്ളവരുമായി പങ്കിടുക അങ്ങനെ എല്ലാവരും സന്തോഷത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി.(Photos Credit: Getty Images)

3 / 5

എന്നാൽ തമിഴ്നാട്ടിൽ ദീപാവലി ആഘോഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒരു ദിവസം മുൻപേ ആണ്. അതിനു പിന്നിൽ ഒരു കഥയുണ്ട്. തമിഴ്നാട്ടിൽ നരകാസുരനെ വധിച്ചതിന്റെ ഓർമ്മയ്ക്കായാണ് ദീപാവലി ഒരു ദിവസം മുൻപ് ആഘോഷിക്കുന്നത്. ഇത്തവണ, ദീപാവലിയുടെ പിറ്റേന്ന് അമാവാസി ദിനമാണ്. (Photos Credit: Getty Images)

4 / 5

തമിഴ്നാട്ടിൽ നരകാസുരനെ വധിച്ചതിന്റെ ഓർമ്മയ്ക്കായി അവർ നരക ചതുർദശിയാണ് പ്രധാന ദീപാവലി ദിനമായി ആഘോഷിക്കുന്നത്. എന്നിരുന്നാലും ദീപാവലി ദിനത്തെ ഐശ്വര്യപൂർണ്ണമായി വരവേൽക്കുന്നതിനും, സർവ്വൈശ്വര്യങ്ങളും ലഭിക്കുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ദീപാവലി ദിനത്തിന് മുമ്പ് നിങ്ങളുടെ വീട് വൃത്തിയാക്കി അനാവശ്യമായ മാലിന്യങ്ങൾ പുറത്തേക്ക് വലിച്ചെറിയുക. ദീപാവലി ദിവസം അതിരാവിലെ ഉണരുന്നതാണ് ഉത്തമം. (Photos Credit: Getty Images)

5 / 5

കഴിവതും അന്നേദിവസം മത്സ്യവും മാംസവും കഴിക്കാതിരിക്കുക. തുടർന്ന് ദീപാവലി ദിവസം രാവിലെ കോലം കൊണ്ട് വീടിന്റെ മുൻവശം അലങ്കരിക്കുക. പുതുവ വസ്ത്രങ്ങൾ ധരിച്ചും വീട്ടിൽ വിളക്കുകൾ കത്തിച്ചും ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മിയെ വീട്ടിലേക്ക് വരവേൽക്കാം. മധുര പലഹാരങ്ങൾ തയ്യാറാക്കി ദേവിക്ക് സമർപ്പിക്കുക. കുടുംബാംഗങ്ങൾ പരസ്പരം മധുരം പങ്കിട്ട് കഴിക്കുക.(Photos Credit: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും