Summer Food: നിര്‍ജലീകരണം തടയേണ്ടേ; എന്നാല്‍ ചൂടുകാലത്ത് പതിവായി തണ്ണിമത്തന്‍ കഴിക്കാം
ചൂട് ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ശരീരത്തില്‍ നിര്‍ജലീകരണം തടയേണ്ടത് അത്യാവശ്യമാണ്. നിര്‍ജലീകരണം തടയാനുള്ളൊരു നല്ലൊരു മാര്‍ഗമാണ് താഴെ കൊടുത്തിരിക്കുന്നത്.

തണ്ണിമത്തനില്‍ 95 ശതമാനവും വെള്ളമാണെന്ന് അറിയാമല്ലോ. അതുകൊണ്ട് തന്നെ വേനലില്‍ തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തില്‍ നിര്‍ജലീകരണമുണ്ടാകുന്നത് തടയാന്‍ സഹായിക്കും.

നിര്‍ജലീകരണത്തിന് പുറമേ തണ്ണിമത്തനില്‍ അടങ്ങിയ സിട്രുലിന്‍ എന്ന അമിനോ ആസിഡ് ബിപി നിയന്ത്രിക്കാന്‍ സഹായിക്കും.

തണ്ണിമത്തനില്‍ ഫൈബര്‍ അടങ്ങിയതുകൊണ്ട് തന്നെ ദഹനം സുഖമമാക്കാന്‍ സഹായിക്കുന്നുണ്ട്.

ഫൈബര്‍ അടങ്ങിയതും കലോറി വളരെ കുറഞ്ഞതുമായ ഒരു ഫ്രൂട്ടാണ് തണ്ണിമത്തന്‍. അതുകൊണ്ട് തന്നെ വിശപ്പ് കുറച്ച് വണ്ണം കുറയ്ക്കാന്‍ നമ്മളെ സഹായിക്കും.

ഒട്ടനവധി വിറ്റാമിനുകള്‍ ഉണ്ടായതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തണ്ണിത്തന്‍ ഏറെ നല്ലതാണ്.

Summer Fruits

ഇതൊക്കെ ആണെങ്കിലും തണ്ണിമത്തന്‍ കഴിച്ച് തടി കുറയ്ക്കാം എന്ന് ചിന്തിക്കും മുമ്പ് ഡോക്ടറുടെ നിര്‍ദേശം തേടണം.