'പ്രീഡിഗ്രിയിലെ ആദ്യ രണ്ട് മാസം ഒന്നും മനസിലായില്ല; ഘര്‍ഷണവും ഫ്രിക്ഷനും ഒന്നാണെന്ന് തിരിച്ചറിയാന്‍ സമയമെടുത്തു' | Dr S Somanath reveals that he did not understand what the teachers taught him in the first two months of pre degree, Here is the reason Malayalam news - Malayalam Tv9

Dr. S. Somanath: ‘പ്രീഡിഗ്രിയിലെ ആദ്യ രണ്ട് മാസം ഒന്നും മനസിലായില്ല; ഘര്‍ഷണവും ഫ്രിക്ഷനും ഒന്നാണെന്ന് തിരിച്ചറിയാന്‍ സമയമെടുത്തു’

Published: 

18 Jun 2025 | 08:22 AM

Dr. S. Somanath on his school life: അക്കാദമിക് രംഗത്ത് മികച്ച വിജയം നേടിയ കൊട്ടാരക്കരയിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച മെറിറ്റി ഇവനിങില്‍ മുഖ്യാതിഥിയായെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

1 / 5
പ്രീഡിഗ്രിയുടെ തുടക്കത്തിലെ ആദ്യ രണ്ട് മാസം അധ്യാപകര്‍ പഠിപ്പിക്കുന്നതു തനിക്ക് മനസിലായിരുന്നില്ലെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്. മലയാളം മീഡിയത്തില്‍ നിന്നു ഇംഗ്ലീഷ് മീഡിയത്തിലേക്ക് പെട്ടെന്ന് പോയപ്പോഴുണ്ടായ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സാറിനെ പോലൊരു സയന്റിസ്റ്റാകാന്‍ ഓരോ കുട്ടികളും എന്തു ചെയ്യണം' എന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡോ. എസ് സോമനാഥ് പറഞ്ഞത് ചുവടെ: (Image Credits: PTI)

2 / 5
''ആലപ്പുഴ ജില്ലയിലെ അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലാണ് പഠിച്ചത്. എസ്എസ്എല്‍സിയില്‍ പഠിക്കുമ്പോള്‍ വിജയശതമാനം 23 ആയിരുന്നു. മലയാളം മീഡിയമായിരുന്നു. ഇതുകഴിഞ്ഞ് പ്രീഡിഗ്രി പഠിക്കാന്‍ എറണാകുളം മഹാരാജാസില്‍ പോയി. അവിടെ ഇംഗ്ലീഷ് മീഡിയമാണ്. രണ്ടുമാസം ഒന്നും മനസിലായില്ല.

3 / 5
ഞാന്‍ മലയാളം മീഡിയത്തില്‍ നിന്നു വന്ന ആളായതുകൊണ്ട് സാര്‍ പറയുന്നത് എന്താണെന്ന് മനസിലാക്കാന്‍ രണ്ടു മാസമെടുത്തു. അങ്ങനെ കടന്നുവന്ന ഒരാളാണ് ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായത്. ഞാന്‍ മലയാളത്തില്‍ ഘര്‍ഷണം എന്നാണ് താന്‍ പഠിച്ചത്.

4 / 5
പ്രീഡിഗ്രിയില്‍ 'ഫ്രിക്ഷന്‍' എന്ന് പറഞ്ഞപ്പോള്‍ മനസിലായില്ല. ഫ്രിക്ഷന്‍ എന്നു പറയുന്നതാണ് ഘര്‍ഷണം എന്നു മനസിലാക്കാന്‍ കുറച്ച് സമയമെടുത്തു. ഇന്നത്തെ തലമുറയ്ക്ക് വളരെ വലിയ അഡ്വാന്റേജ് ഉണ്ട്. എല്ലാവര്‍ക്കും ആ അഡ്വാന്റേജുള്ളതുകൊണ്ട് കോമ്പറ്റീഷനും കൂടുതലാണ്. സ്വയം ആ സബ്ജക്ടിനോടുള്ള സ്‌നേഹമാണ് സയന്റിസ്റ്റാകാന്‍ വേണ്ട ഏറ്റവും വലിയ ഗുണം. അത് നിങ്ങള്‍ക്കുണ്ടോ എന്നതാണ് പ്രശ്‌നം. അതുണ്ടെങ്കില്‍ നിങ്ങള്‍ സയന്റിസ്റ്റാകും''-ഡോ. എസ് സോമനാഥ് വ്യക്തമാക്കി.

5 / 5
അക്കാദമിക് രംഗത്ത് മികച്ച വിജയം നേടിയ കൊട്ടാരക്കരയിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച മെറിറ്റി ഇവനിങില്‍ മുഖ്യാതിഥിയായെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 1600-ല്‍ അധികം പേരെ ചടങ്ങില്‍ അനുമോദിച്ചു. ധനകാര്യമന്ത്രി എന്‍. ബാലഗോപാല്‍ സോമനാഥിന്റെ പ്രസംഗം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ