Pomegranate: ഇനി തെറ്റില്ല, പഴുത്ത മാതളനാരങ്ങ തിരിച്ചറിയാനുള്ള വഴിയിത്
Ways to identify a ripe pomegranate: മുറിച്ച് നോക്കാതെ തന്നെ പഴുത്ത മാതളനാരങ്ങ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. അതിന് സഹായിക്കുന്ന ചില നുറുങ്ങ് വിദ്യകൾ പരിചയപ്പെട്ടാലോ...

ധാരാളം പോഷകഗുണങ്ങളുള്ള പഴവർഗമാണ് മാതളനാരങ്ങ. വിറ്റാമിൻ സി, കെ, ബി, കാര്‍ബോഹൈഡ്രേട്സ് തുടങ്ങിയവ ഇവയിൽ അടങ്ങിയിട്ടുണ്ട്. മാതളനാരകത്തിന്റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല എല്ലാം ഔഷധഗുണമുള്ളതാണ്. (Image Credit: Getty Images)

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വീക്കം തടയാനും ഇവ സഹായിക്കും. കൂടാതെ, കാൻസർ പ്രതിരോധം, ദഹനത്തെ പിന്തുണയ്ക്കുക, ചർമ്മാരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ നിരവധി ഗുണങ്ങൾ ഇവയ്ക്കുണ്ട്. (Image Credit: Getty Images)

എന്നാൽ പലപ്പോഴും മാതള നാരങ്ങ കടയിൽ നിന്ന് വാങ്ങിയാലും വീട്ടിൽ വന്ന് മുറിച്ച് നോക്കുമ്പോൾ അവ പഴുത്തതായിരിക്കില്ല. എന്നാൽ ഇനി ആ പ്രശ്നമല്ല. മുറിച്ച് നോക്കാതെ തന്നെ പഴുത്ത മാതളനാരങ്ങ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. (Image Credit: Getty Images)

നല്ല പഴുത്ത മാതളത്തിന് ഷഡ്ഭുജാകൃതി (ഹെക്‌സഗൺ) ആയിരിക്കും. അത് നോക്കി വാങ്ങാം. പഴുത്ത മാതളത്തിൽ തട്ടിനോക്കുമ്പോൾ കനത്ത, പൊള്ളയായ ശബ്ദം പുറപ്പെടുവിക്കും. (Image Credit: Getty Images)

അതിന്റെ വശങ്ങൾ തള്ളിയ നിലയിലും തോട് പരുക്കനുമായിരിക്കും. തോടിൽ നിറവ്യത്യാസം കാണും. എന്നാൽ പഴുക്കാത്ത മാതളം നല്ല വൃത്താകൃതിയിലും തോട് മിനുസമുള്ളതും ആയിരിക്കും. (Image Credit: Getty Images)