5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Raw Eating Foods : ഇവയൊക്കെ പച്ചക്ക് തിന്നാലും മതി, ഗുണം ഞെട്ടിപ്പിക്കുന്നതാണ്

Raw Eaten Foods: പാചകം ചെയ്ത് കഴിച്ചാൽ പലതിൻ്റെയും, ഗുണങ്ങൾ നഷ്ടപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്, പച്ചക്ക് കഴിക്കാവുന്ന പച്ചക്കറികളിൽ നിന്നും നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്

arun-nair
Arun Nair | Updated On: 06 Feb 2025 16:12 PM
വൈറ്റമിനുകളും ആൻ്റി  ഓക്‌സിഡൻ്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള കാബേജിൻ്റെ ഗണത്തിലുള്ള ചെറു സസ്യമാണ് വാട്ടർ ക്രെസ്. ഓർമ വർധിപ്പിക്കാനും രോഗ-പ്രതിരോധത്തിനും ഇത് ബെസ്റ്റാണ്

1 / 5
ഉള്ളിയിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, ഫ്ലേവനോയ്ഡുകൾ, സൾഫ്യൂറിക് സംയുക്തങ്ങൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളുടെ ഒരു കലവറയാണുള്ളത്. വേവിച്ച ഉള്ളിയേക്കാൾ പച്ച ഉള്ളിയാണ് ആരോഗ്യത്തിന് മികച്ചത്. ഉള്ളിയിലെ സൾഫ്യൂറിക് സംയുക്തങ്ങളുടെ ഗുണങ്ങൾ പക്ഷാഘാതം, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ

2 / 5
രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കൽ, തലച്ചോറിന്റെ ആരോഗ്യം, മെച്ചപ്പെട്ട ഓർമ്മശക്തി, കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുക, ഹൃദയാരോഗ്യം എന്നിവയടക്കം നിരവധി ആരോഗ്യ ഗുണങ്ങൾ വെളുത്തുള്ളിക്കുണ്ട്, ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾക്കും വെളുത്തുള്ള പേരുകേട്ടതാണ്

3 / 5
കാപ്‌സിക്കത്തിൽ വൈറ്റാമിൻ സി മൂന്നിരട്ടിയാണ്, കൂടാതെ വിറ്റാമിൻ ബി6, വിറ്റാമിൻ ഇ, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടവുമാണ്. വേവിച്ചതോ പച്ചയോ കഴിച്ചാലും കാപ്‌സിക്കം പോഷകസമൃദ്ധവും രുചികരവുമാണ്

4 / 5
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന എൻസൈമുകളെ സജീവമാക്കി കാൻസർ കോശങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഒന്നാണ് ബ്രോക്കോളി.  ബ്രോക്കോളി കഴിക്കുന്നത് വഴി വിറ്റാമിൻ കെ ശരീരത്തിലേക്ക് എത്തും. ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം എന്നിവയും ബ്രോക്കോളിയിലുണ്ട്.

5 / 5