5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli : സച്ചിന്‍ ജാഗ്രതൈ, ആ റെക്കോഡ് സേഫല്ല ! ഫോമിലേക്ക് തിരികെയെത്തിയാല്‍ കോഹ്ലിക്ക് സ്വന്തമാക്കാവുന്ന നേട്ടങ്ങള്‍

India vs England ODI Series: ഇംഗ്ലണ്ടിനെതിരെ ഇന്ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലൂടെ ഫോമിലേക്ക് തിരികെയെത്താനാകും വിരാട് കോഹ്ലിയുടെ ശ്രമം. ഈ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ താരത്തിന് ചില റെക്കോഡുകളും സ്വന്തമാക്കാം. സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ് വരെ മറികടക്കാന്‍ അവസരം

jayadevan-am
Jayadevan AM | Published: 06 Feb 2025 10:59 AM
രാജ്യാന്തര ക്രിക്കറ്റില്‍ തീര്‍ത്തും മങ്ങിയ ഫോമിലാണ് വിരാട് കോഹ്ലി. രഞ്ജി ട്രോഫിയിലും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനെതിരെ ഇന്ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലൂടെ ഫോമിലേക്ക് തിരികെയെത്താനാകും താരത്തിന്റെ ശ്രമം (Image Credits : PTI)

1 / 5
2023ലെ ഏകദിന ലോകകപ്പിന് ശേഷം മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് ഇന്ത്യ കളിച്ചത്. ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഈ പരമ്പരയില്‍ 58 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. 19.33 മാത്രമായിരുന്നു ആവറേജ്. 24, 14, 10 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍ (Image Credits : PTI)

2 / 5
വിരാട് കോഹ്ലിക്ക് താന്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഏകദിന ഫോര്‍മാറ്റില്‍ ഫോമിലേക്ക് മടങ്ങിയെത്തുന്നതിനുള്ള അവസരമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര. ഈ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ താരത്തിന് ചില റെക്കോഡുകളും സ്വന്തമാക്കാം (Image Credits : PTI)

3 / 5
ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 14,000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കാന്‍ കോഹ്ലിക്ക് 94 റണ്‍സ് കൂടി മതി. 350 മത്സരങ്ങളില്‍ നിന്ന് 14,000 തികച്ച സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടക്കുന്നതിനുള്ള അവസരമാണിത്. 2006ല്‍ പാകിസ്ഥാനെതിരെ പെഷവാറില്‍ നടന്ന മത്സരത്തിലായിരുന്നു സച്ചിന്റെ നേട്ടം. നിലവില്‍ 283 ഏകദിന ഇന്നിംഗ്‌സുകളില്‍ നിന്ന് 58.18 ശരാശരിയില്‍ 13906 റണ്‍സ് കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട് (Image Credits : PTI)

4 / 5
പരമ്പരയില്‍ 329 റണ്‍സ് നേടാനായാല്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ സ്‌കോററാകാന്‍ വിരാട് കോഹ്ലിക്ക് സാധിക്കും. 18,426 റണ്‍സുമായി സച്ചിനാണ് ഒന്നാമത്. ശ്രീലങ്കന്‍ മുന്‍താരം കുമാര്‍ സംഗക്കാര (14,234) രണ്ടാമതുണ്ട്. 329 റണ്‍സ് കൂടി നേടാനായാല്‍ കോഹ്ലിക്ക് സംഗക്കാരയെ മറികടക്കാം (Image Credits : PTI)

5 / 5