Home Remedies for Dandruff: വെളുത്തുള്ളി കൈയ്യിലുണ്ടോ? താരനും പേനും പമ്പ കടക്കും
Remedies to Treat Dandruff and Head Lice: അടുക്കളയിൽ ഉപയോഗിക്കുന്ന പല ചേരുവകളും കൊണ്ട് തലയിലെ താരനും പേനുമെല്ലാം അകറ്റാൻ കഴിയും. അവ ഏതെല്ലാമാണെന്നും, എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും നോക്കാം.

താരനും പേനും അകറ്റാൻ മികച്ചതാണ് വെളുത്തുള്ളി. അഞ്ചോ ആറോ വെളുത്തുള്ളി അരച്ചെടുത്ത ശേഷം അതിലേക്ക് രണ്ട് സ്പൂണ നാരങ്ങ നീര് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഇത് തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്ത ശേഷം അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. (Image Credits: Pexels)

വെളിച്ചെണ്ണയിൽ ആപ്പിൾ സിഡർ വിനീഗർ ചേർത്ത് യോജിപ്പിച്ച ശേഷം തലയോട്ടിയിൽ പുരട്ടുന്നതും താരൻ അകറ്റാൻ സഹായിക്കും. കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും വച്ച ശേഷം, വീര്യം കുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് വേണം കഴുകി കളയാൻ. (Image Credits: Pexels)

കർപ്പൂരം വെളിച്ചെണ്ണയിൽ ചേർത്ത് തലയോട്ടിയിൽ പുരട്ടുന്നതും പേൻ ശല്യം കുറയ്ക്കാൻ സഹായിക്കും. കർപ്പൂരത്തിന്റെ സുഗന്ധം പേൻ പോലുള്ള പാരസൈറ്റുകളെ തുരത്താൻ ഗുണം ചെയ്യുന്നു. (Image Credits: Freepik)

ഒലിവ് ഓയിലും താരൻ അകറ്റാൻ ഗുണം ചെയ്യും. ഇതിനായി രാതി ഉറങ്ങുന്നതിന് മുമ്പായി അൽപം ഒലിവ് ഓയിൽ തലയോട്ടിയിൽ പുരട്ടി നന്നായൊന്ന് മസാജ് ചെയ്യുക. തുടർന്ന്, രാവിലെ എഴുന്നേറ്റ് കഴുകി കളയാം. ഇതുകഴിഞ്ഞ് ചീപ്പ് ഉപയോഗിച്ച് പേനിനെ ചീകി കളയാനും മറക്കരുത്. (Image Credits: Pexels)

രാത്രി ഉറങ്ങുന്നതിന് മുമ്പ് അൽപം ടീ ട്രീ ഓയിൽ തലയിൽ പുരട്ടി നന്നായി മസാജ് ചെയ്ത ശേഷം പിറ്റേന്ന് രാവിലെ കഴുകി കളയുന്നതും താരന്റെ ശല്യം കുറയ്ക്കാൻ സഹായിക്കും. മുടി കഴുകിയ ശേഷം ചീപ്പ് ഉപയോഗിച്ച് പേനിനെ ചീകി കളയാൻ വിട്ടുപോകരുത്. (Image Credits: Pexels)