Egg Price: മുട്ട വില കത്തിക്കയറും, പണിതരുന്നത് ക്രിസ്മസ്
Egg Price Hike in Kerala: മുട്ടവില നിശ്ചയിക്കുന്ന നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ വില ഇനിയും കൂടുമെന്നാണ് സൂചന.

വെളിച്ചെണ്ണ, തേങ്ങ, പച്ചക്കറി എന്നിവയ്ക്ക് പിന്നാലെ സംസ്ഥാനത്ത് മുട്ട വില ഉയരുന്നു. മുട്ടവില നിശ്ചയിക്കുന്ന നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത്. (Photos Credit: Getty Image)

ഒരു മുട്ടയ്ക്ക് 7.50 രൂപയാണ് വില. വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് സൂചന. ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തിൽ ഇടിവുണ്ടായതുമാണ് വില ഉയരാൻ കാരണമായി പറയുന്നത്. (Photos Credit: Getty Image)

ശബരിമല സീസണിൽ സാധാരണയായി വില കുറയുകയാണെങ്കിൽ ഇത്തവണ വില കൂടുകയാണ് ചെയ്തത്. ഡിസംബർ മാസത്തിൽ മുട്ട വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. ക്രിസ്മസ് സീസൺ പ്രമാണിച്ച് കേക്ക് നിർമാണം സജീവമാകുന്നതാണ് ഇതിന് കാരണം. (Photos Credit: Unsplash)

ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉൽപാദന കേന്ദ്രമാണ് നാമക്കൽ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് നാമക്കലിൽ മുട്ട വില 5.70 രൂപയിൽ കൂടുന്നത്. ഹൈദരാബാദിൽ 6.30 രൂപയും വിജയവാഡയിൽ 6.60 രൂപയുമാണ് വില. (Photos Credit: Unsplash)

മുട്ടവില ഉയര്‍ന്നതോടെ കേരളത്തിലെ ഹോട്ടലുകാരും തട്ടുകട ഉടമകളും പ്രതിസന്ധിയിലായിട്ടുണ്ട്. ഇത് മുട്ട അടങ്ങിയ ഭക്ഷണവിഭവങ്ങളുടെ വില വർദ്ധിക്കുന്നതിന് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ. (Photos Credit: Unsplash)